JHL

JHL

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും; സംസ്ഥാന വനിത-ശിശു വികസന വകുപ്പ്.

തിരുവനന്തപുരം(www.truenewsmalayalam.com) : ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കുമെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പ്. ഇതാനായി 'കുരുന്നുകൾ അങ്കണവാടികളിലേക്ക്' എന്ന പേരിൽ പ്രത്യേക മാർ​ഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
9:30 മുതൽ 12:30 വരെയായിരിക്കും അങ്കണവാടികൾ പ്രവർത്തിക്കുക. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിർദേശമുണ്ട്. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും.

ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15ന് മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരി​ഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം.





No comments