JHL

JHL

മൊഗ്രാൽ സ്‌കൂൾ വിദ്യാർഥിനികൾക്ക് ഇൻസ്പെയർ സ്‌കോളർഷിപ്പ്.

മൊഗ്രാൽ(www.truenewsmalayalam.com) : രാജ്യത്തെ വിദ്യാർഥികളിൽ നിന്ന് ശാസ്ത്രരംഗത്ത് നൂതനമായ ആശയങ്ങൾ മുന്നോട്ടുവെക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതികവകുപ്പ് നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് ജി വി എച്ച് എസ് എസ് മൊഗ്രാലിലെ മൂന്ന് വിദ്യാർത്ഥിനികൾ അർഹരായി. 

ഖദീജത്ത് മെഹ്‌സാൻ, ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിശത്ത് ഷഹല, എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ എന്നിവരാണ് സ്‌കോളർഷിപ്പിന് അർഹരായത്.

നൂതനസാങ്കേതികത ഉപയോഗിച്ച് വാഴകൾക്ക് താങ്ങുനൽകുന്നത്, ചിരവയും പച്ചക്കറി മുറിക്കുന്ന കത്തിയും ഒരേ ടൂളിൽ ലഭ്യമാക്കുന്നത്, വേസ്റ്റ് ബിന്നുകളിൽ നിന്ന് നനഞ്ഞതും ഉണങ്ങിയതുമായവയെ വേർതിരിക്കുന്നത് എന്നീ വിദ്യകളാണ് കുട്ടികൾ മുന്നോട്ടുവെച്ചത്.

ആശയങ്ങൾ രൂപീകരിക്കുന്നതിനും സമർപ്പിക്കുന്നതിനും  ഫിസിക്കൽ സയൻസ് അധ്യാപകരായ പ്രദീപ്കുമാർ, രുവേഗ പി കെ എന്നിവർ കുട്ടികൾക്ക് പരിപൂർണപിന്തുണയേകി. 

പേരാലിലെ ഖാസിമിന്റെയും നഫീസയുടെയും മകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിനി ഖദീജത്ത് മെഹ്‌സാൻ. കുണ്ടങ്ങാറടുക്കയിലെ മുഹമ്മദ് അമാനുള്ള- റംല ദമ്പതികളുടെ മകളാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിശത്ത് ഷഹല. മൊഗ്രാൽ ഹൈസ്‌കൂൾ അധ്യാപകൻ ഖാദർ മാഷിന്റെയും സി എച്ച് എം കെ എം സ്‌കൂൾ അധ്യാപിക ജസീലയുടെയും മകളാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ. 

വിദ്യാർത്ഥിനികളെ സ്റ്റാഫ് കൗണ്സിൽ യോഗം അഭിനന്ദിച്ചു.





No comments