JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ്എസ്: എൻഎസ്എസ് സപ്തദിന ക്യാമ്പ് -ഉദയം 2021 തുടക്കമായി.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന ക്യാമ്പ് ഉദയം -2021ന്  തുടക്കമായി. സമ ജീവനം- സ്ത്രീശാക്തീകരണം, ലഹരി വിമുക്തി, നിരാമയ- ആയുർവേദ മെഡിക്കൽ ക്യാമ്പ് എന്നിവയാണ് ക്യാമ്പ് പദ്ധതികൾ. 

 മൊഗ്രാൽ സ്കൂളിൽ വെച്ച് നടക്കുന്ന സപ്തദിന ക്യാമ്പ് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ- യൂസഫ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ എം മുഹമ്മദ് അധ്യക്ഷത വഹിച്ചു. ക്യാമ്പിനെ കുറിച്ച് പ്രോഗ്രാം ഓഫീസർ ബിൻസി പിഎസ് വിശദീകരിച്ചു.

കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ, എസ് എം സി വൈസ് ചെയർമാൻ എംഎം റഹ്മാൻ, എച്ച്എസ്എസ് പ്രിൻസിപ്പാൾ  ആശാ സരോജ്,സ്റ്റാഫ്‌ സെക്രട്ടറി ഖാദർ മാഷ്, എസ് എ അബ്ദുൽ റഹ്മാൻ മാസ്റ്റർ, എം എ ഹമീദ് സ്പിക്, കെ സി സലീം, ലണ്ടൻ ഗഫൂർ, അബ്ദുൽ റഹ്മാൻ സുർത്തിമുല്ല, ബഷീർ അഹമ്മദ് സിദ്ദിഖ്, ഹമീദ് പെർവാഡ്, മുഹമ്മദ് അബ്‌കോ എന്നിവർ സംബന്ധിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഉമേഷ് സാജി സ്വാഗതവും, എൻഎസ്എസ് ക്യാമ്പ് ലീഡർ അബ്ദുറഹ്മാൻ സിനാൻ നന്ദിയും പറഞ്ഞു. ക്യാമ്പ് ജനവരി ഒന്നിന് സമാപിക്കും.



No comments