JHL

JHL

മാലിക് ദീനാർ പ്രവേശന കവാടത്തിൻ്റെയും വനിതാ കോളേജിൻ്റെയും പ്രവർത്തനോൽഘാടനം ഖാസി ആലിക്കുട്ടി മുസ്ലിയാർ നിർവ്വഹിച്ചു.

തളങ്കര(www.truenewsmalayalam.com) : കാസർകോട് മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിക്ക് വേണ്ടി ദീനാർ നഗർ ജംഗ്ഷനിൽ പുതുക്കി നിർമ്മിക്കുന്ന പ്രധാന കവാടത്തിൻ്റെയും സമന്വയ വിദ്യാഭ്യാസ പ്രോൽസാഹനത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്ക് വേണ്ടി നിർമ്മിക്കുന്ന വനിതാ കോളേജിൻ്റെയും പ്രവർത്തനോൽഘാടനം കാസർകോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ നിർവ്വഹിച്ചു. പ്രവേശന കവാടം മാലിക് ദീനാർ പള്ളിയിലെത്തുന്ന വിശ്വാസികൾക്കുള്ള സ്വീകരണ കവാടമാവുമെന്നും വനിതാ കോളേജ് ആരംഭിക്കുന്നതോടെ സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട് യഹ് യാ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു. കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജനറൽ സെക്രട്ടറി ടി.ഇ അബ്ദുല്ല, ട്രഷറർ എൻ.എ അബൂബക്കർ, നഗരസഭാ ചെയർമാൻ അഡ്വ. വി.എം. മുനീർ, ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, പളളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ.മുഹമ്മദ് ബഷീർ, സെക്രട്ടിറിമാരായ കെ.എം. അബ്ദുൽ റഹ്മാൻ, ടി.എ. ഷാഫി, കമ്മിറ്റി അംഗങ്ങളായ അസ്ലം പടിഞ്ഞാർ, കെ.എച്ച് അഷറഫ്, എൻ.കെ. അമാനുല്ല, അഹ്മദ് ഹാജി അങ്കോല, പി.എ സത്താർ ഹാജി, വെൽകം മുഹമ്മദ്, അക്കാദമി പ്രിൻസിപ്പൽ അബ്ദുൽ ബാരി ഹുദവി തുടങ്ങിയവർ സംസാരിച്ചു.





No comments