JHL

JHL

അതി ദരിദ്രർക്കായുള്ള പദ്ധതി: കുമ്പള ഗ്രാമ പഞ്ചായത്ത് പരിശീലനം സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : അടുത്ത അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്ത് ദാരിദ്ര്യം ഇല്ലാതാക്കുക എന്ന സർക്കാർ ലക്ഷ്യമിടുന്ന അതി ദരിദ്രർക്കായുള്ള പദ്ധതി കുമ്പളയിൽ നടപ്പിലാക്കുന്നതിന്റെ  ഭാഗമായി പഞ്ചായത്ത് ഭരണസമിതി പരിശീലന പരിപാടി സംഘടിപ്പിച്ചു.

 സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരം ഇതുവരെയുള്ള പദ്ധതികളിൽ വിവിധ കാരണങ്ങളാൽ ഉൾക്കൊള്ളാതെ പോയവരെ ഉൾക്കൊള്ളി ക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത അംഗങ്ങൾക്ക് വേണ്ടിയാണ്  പരിശീലന പരിപാടി സംഘടിപ്പിച്ചത്.

 കുമ്പള മുഹിമ്മാത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിശീലന പരിപാടി പ്രസിഡണ്ട് യുപി താഹിറാ - യൂസഫ് കെ ബി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമലത, പ്രേമവതി അംഗങ്ങളായ ബിഎ  റഹ്മാൻ ആരിക്കാടി, അജയ്, രവിരാജ്, ദിവ്യാ പൈ,  സുലോചന, പുഷ്പലത, വിവേക്, സബൂറ, ഖഉലത്ത് ബീബി,  റസിയ, താഹിറ എന്നിവർ സംബന്ധിച്ചു. കൃഷ്ണൻ, മോഹനൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി ഗീതാമണി  സ്വാഗതം പറഞ്ഞു.





No comments