JHL

JHL

ലൈഫ് പദ്ധതിയിൽ ഭവനം ലഭിച്ചവർക്ക് റോഡും കുടിവെള്ളവുമില്ല; 38 കുടുംബങ്ങൾ ദുരിതത്തിൽ.

നീർച്ചാൽ(www.truenewsmalayalam.com) : റോഡും കുടിവെള്ളവുമില്ല; ലൈഫ് പദ്ധതിയിൽ ഭവനം  ലഭിച്ചവർ ദുരിതത്തിൽ. കർമ സമിതി രൂപീകരിച്ച് വീട്ടുകാർ നീർച്ചാൽ ഏണിയർപ്പിലെ 38  കുടുംബങ്ങളാണ്  വീടുകളിലേക്ക് വഴിയും വെള്ളവുമില്ലാതെ ദുരിതത്തിലായത്. സ്ഥലത്തേക്ക് പൊതുവായ റോഡും വീടുകളിലേക്ക് നടന്നു പോകുന്നതിനു നടപ്പാതയില്ല. വഴിയില്ലാത്തതിനാൽ സാധന സാമഗ്രികൾ കൊണ്ടു പോകാനാവുന്നില്ല. ജലമെത്തിക്കുന്നതിനു ഇവിടത്തേക്ക് പ്രത്യേക ജലവിതരണ പദ്ധതി നടപ്പിലാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
സ്ഥലത്തിന്റെ  സ്ഥിതി മനസ്സിലാക്കുന്നതിനും റോഡ് നിർമിക്കുന്നതിനുള്ള സ്കെച്ചും ഇവർക്കില്ല. കടമ്പളയിൽ നിന്നു ഏണിയർപ്പിലേക്കും ഇവിടെ നിന്നു 20 മീറ്റർ റോഡുമുണ്ട്. റോഡിനുള്ള സ്ഥലം കൃത്യമായി കണ്ടെത്താത്തതും റോഡ് നിർമാണത്തിനു തടസ്സമാവുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. വീടുകളിലെ രോഗബാധിതരായവരെ  ആശുപത്രിയിലേക്ക് കൊണ്ടു പോകാനാവുന്നില്ല. സ്ഥലത്തിന്റെ മധ്യത്തിലൂടെ പൊതു റോഡും വീടുകളിലേക്ക് നടന്നുപോകുന്നതിനു നടപ്പാതയും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നതായി വീട്ടുകാർ പറയുന്നു.

ജല സംഭരണിയും പൈപ്പ് ലൈനും സ്ഥാപിച്ച് വീടുകളിലേക്ക് ജലവിതരണം ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാണ്. സ്ഥലത്തേക്ക് പൊതുവായി ഒരു റോഡ് വേണമെന്നാവശ്യം നടപ്പിലാകണമെങ്കിൽ സ്ഥലത്തിന്റെ സ്കെച്ച് ലഭ്യമാവണം. തെരുവ് വിളക്കില്ലാത്തതിനാൽ സാമൂഹിക ദ്രോഹികളുടെ ശല്യവുമുണ്ട്.സ്ഥലത്ത് വളർന്നിരിക്കുന്ന കുറ്റിക്കാടുകളും വെട്ടിമാറ്റിയിട്ടില്ല.ബദിയടുക്ക പഞ്ചായത്തിലെ 17ാം വാർഡിലാണ് ഏണിയർപ്പ്.

സമീപ പഞ്ചായത്തിലുള്ള ഭൂരഹിതർക്കും ഇവിടെ ഭൂമിയും വീടും ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും ദുരിതാവസ്ഥ പരിഹരിക്കുന്നതിനും കർമ സമിതി രൂപീകരിച്ചു. കർമ സമിതി രൂപീകരണ യോഗം സുബൈർ ബാപ്പാലിപ്പൊനം ഉദ്ഘാടനം ചെയ്തു. പുഷ്പരാജ് അധ്യക്ഷത വഹിച്ചു. ആബിദ് തങ്ങൾ പ്രസംഗിച്ചു. ഭാരവാഹികൾ. എ.എം.മുഹമ്മദ് (ചെയർമാൻ). ദൈനബി(കൺവീനർ).





No comments