JHL

JHL

കോടേശ്വരിലെ യുവിഎ മെറിഡിയൻ ഹാളിൽ പ്രദർശനത്തിന് വച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് അന്തർ സംസ്ഥാന മോഷ്ടാക്കൽ പിടിയിൽ.

കുന്ദാപൂർ(www.truenewsmalayalam.com) : കോടേശ്വരിലെ യുവിഎ മെറിഡിയൻ ഹാളിൽ പ്രദർശനത്തിന് വച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് അന്തർ സംസ്ഥാന മോഷ്ടാക്കൽ പിടിയിൽ.

പൂനെ കേശവനഗർ സ്വദേശികളായ ധനരാജ് വിജയ് പർമർ (42), അജയ്‌സിംഗ് കിഷോർസലങ്കെ (23) എന്നിവരാണ് അറസ്റ്റിലായത്.

2020 നവംബർ 29 നാണ് സംഭവം, ഓറ ഫൈൻ ജ്വല്ലറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിനിടെ ഉപഭോക്താക്കളെന്ന വ്യാജേന രണ്ട് സ്ത്രീകളും ഒരു പുരുഷനും ഓറ ഫൈൻ ജ്വല്ലറിയുടെ ഔട്ട്‌ലെറ്റ് സന്ദർശിച്ച് 2.86 ലക്ഷം രൂപ വില വരുന്ന രണ്ട് സ്വർണ്ണ വളകൾ മോഷ്ടിക്കുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. 

മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സദാശിവ ഗവറോജി, അന്വേഷണ എസ്‌ഐ രമേഷ് ആർ പവാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അവരെ പിടികൂടുകയുമായിരുന്നു.

പ്രൊബേഷണറി എസ്ഐമാരായ ചന്ദ്രകല പത്തര, ജയശ്രീ ഹുനൂറ, എഎസ്ഐ സുധാകര, ശിവാനന്ദ, ദിനേശ്, നിതിൻ, ജില്ലാ പൊലീസ് ഓഫിസിലെ ജീവനക്കാരായ സന്തോഷ് കുമാർ കെ യു, സച്ചിൻ ഷെട്ടി, രാമ പൂജാരി, രവി നായിക എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.

പൂനെയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്തു. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.





No comments