JHL

JHL

കുമ്പള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് സമാപിച്ചു.

കുമ്പള(www.truenewsmalayalam,com) : കുമ്പള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ  സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പ് അവസാനിച്ചു. 'അതിജീവനം' എന്ന പേരിലുള്ള ക്യാമ്പ് പുതുവർഷാഘോഷങ്ങളോടെയാണ് സമാപിച്ചത്.

 സമാപന സമ്മേളനം കാസർകോട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ജമീലാ സിദ്ദീഖി ഉദ്ഘാടനം ചെയ്തു .പ്രസിഡണ്ട് ശ്രീ അഹമ്മദലി അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ നാസർ മുഖ്യപ്രഭാഷണം നടത്തി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ എകെ ആരിഫ്, ശ്രീ യൂസഫ് കെ വി, ശ്രീ ലത്തീഫ് മാസ്റ്റർ,പ്രിൻസിപ്പാൾ ശ്രീ ദിവാകരൻ, ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണ മൂർത്തി, സ്റ്റാഫ് സെക്രട്ടറി രവി മാസ്റ്റർ എന്നിവർ സംസാരിച്ചു.

തനതിടം തയ്യാറാക്കൽ, കൃഷിയിടം, സീഡ് ബോൾ നിർമ്മാണം, ഭക്ഷ്യ സ്വയം പര്യാപ്തത ഹരിത ഗ്രാമത്തിൽ, 'ഉദ്ബോധ്' ഡിമൻഷ്യഷ്യയുമായി ബന്ധപ്പെ   ബന്ധപ്പെട്ട സർവ്വേ, ശുചീകരണ പ്രവർത്തനങ്ങൾ, ഗാന്ധി സ്മൃതി, 'സമദർശൻ ' ലിംഗനീതിയുമായി ബന്ധപ്പെട്ട ക്ലാസുകൾ, പ്രഥമ ശുശ്രൂഷാ ബോധവൽക്കരണം (സന്നദ്ധം), ലഹരി വിരുദ്ധ ബോധവൽക്കരണം (കാവലാൾ), വ്യാജവാർത്തകൾക്കെതിരായ ബോധവൽക്കരണം ( സത്യമേവ ജയതേ ) തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ നടത്തി.

 പ്രോഗ്രാം ഓഫീസർ ശ്രീ സിദ്ദിഖ് നേതൃത്വം നൽകി





No comments