JHL

JHL

അബു ദാബി മീഞ്ച - വോർക്കാടി മേഖല കൺവെൻഷൻ നടത്തി കെ എം സി സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അബു ദാബി(www.truenewsmalayalam.com) : മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെയും പഞ്ചായത്ത് മേഖല  പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാൻ മീഞ്ച വോർക്കാടി മേഖല കെ എം സി സി പ്രവർത്തന കൺവെൻഷൻ നടത്തി  കമ്മിറ്റി പുനഃസംഘടിപ്പിച്ചു .

അബു ദാബി മദിനത്ത് സായിദ് സ്മോക്കി കഫെയിൽ ചേർന്ന കൺവെൻഷനിൽ  അബ്ദുൽ റഹിമാൻ കമ്പള പ്രാർത്ഥന നടത്തി പ്രോഗ്രാം കൺവീനർ ലത്തീഫ് അക്കര അദ്ധ്യക്ഷത വഹിച്ചു , ജില്ലാ കെ എം സി സി ആക്ടിങ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി പെർള ,മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ മുഗളി ,ഖാലിദ് ബംബ്രാണ , അബ്ദുൽ റഹിമാൻ കമ്പള ,ശരീഫ് ഉറുമി, ഹമീദ് മാസ്സിമ്മാർ തുടങ്ങിയവർ  പ്രസംഗിച്ചു .

പഞ്ചായത്ത് തല കെ എം സി സി  നേതാക്കളായ ഓ കെ ഇബ്രാഹിം അട്ക്ക ,  ഉമ്മർ വാടങ്ങള , ഹനീഫ് പാവൂർ , സിദ്ദിഖ് ചികിരുപാദേ ,ഇർഷാദ് , അസർ ,നൗഫൽ തുടങ്ങിയവർ സംബന്ധിച്ചു ,

മീഞ്ച - വോർക്കാടി മേഖല  കെ എം സി സി ഭാരവാഹികളായി അബ്ദുൽ ലത്തീഫ് അക്കര ( പ്രസിഡന്റ് ) നൗഫൽ പാത്തൂർ ( ജനറൽ  സെക്രട്ടറി ) സിദ്ദിഖ് ഡി എം ചികിരുപാദേ ( ട്രഷറർ ) ഉമ്മർ വാടങ്ങള , അൻസാർ തലകള ( വൈസ് പ്രസിഡണ്ടുമാർ ) മുഹമ്മദ് ഇർഷാദ് പാത്തൂർ ,ഹക്കീം തലകള ( സെക്രട്ടറിമാർ ) 

അബ്ദുൽ ലത്തീഫ് ഈറോഡി , അഷ്‌റഫ് ക്ലാസിക് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും , മൊയ്‌തീൻ കുഞ്ഞി ചികിരുപാദേ  ,ഹനീഫ് പാവൂർ ,മുഖ്‌താർ പാത്തൂർ ,അബുസാലി ബെജ്ജങ്ങള , അൻസാർ പാത്തൂർ, ഹനീഫ്  ചികിരുപാദേ ,സകരിയ കാണ  ,അബ്ദുല്ല കുഞ്ഞി കുളബെയിൽ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും   തെരെഞ്ഞെടുത്തു 

അബ്ദുൽ ലത്തീഫ് ഈറോഡി സ്വാഗതവും നൗഫൽ പാത്തൂർ നന്ദിയും പറഞ്ഞു.





No comments