JHL

JHL

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 33,750 പേർക്ക്.

ന്യൂഡൽഹി(www.truenewsmalayalam.com) : ആശങ്കക്കിടയാക്കിക്കൊണ്ട് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു. ഇന്നലെ 27,553 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 1,45,582 ആയി ഉയർന്നു. 10,846 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ആകെ ഒമിക്രോൺ കേസുകൾ 1700 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 639 പേരും രോഗമുക്തി നേടി.





No comments