JHL

JHL

ആരിക്കാടി ശ്‌മശാനം പഞ്ചായത്തു ആസ്തിയിൽ ഉൾപെടുത്തണം; രുദ്ര ഭൂമി സംരക്ഷണ സമിതി പഞ്ചായത്തോഫിസിനു മുന്നിൽ ധർണ്ണ നടത്തി.

കുമ്പള(www.truenewsmalayalam.com) : ആരിക്കാടി ഒഡു ശ്‌മശാനം പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ശവസംസ്‌കാരം നടത്താനുള്ള സാചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് രുദ്ര ഭൂമി സംരക്ഷണ സമിതി പഞ്ചായത്തിന് മുന്നിൽ ധർണ്ണ  നടത്തി.  

 1960 മുതൽ എസ് സി എസ് ടി  വിഭാഗത്തിലുള്ളവർ ഉപയോഗിച്ച് വന്നിരുന്നതാണ് അരിക്കടിയിലെ ശ്‌മശാനം.

എന്നാൽ പ്രദേശത്തെ ചിലർ ഇത് ശ്മാശാന ഭൂമി അല്ലെന്നു വാദിക്കുകയും ഇവിടെ സംസ്കാരവും ശവദാഹവും നടത്തുന്നതിനെ എതിർക്കുകയും ചെയ്തു. എന്നാൽ താലൂക്ക് രെജിസ്റ്ററുകളിൽ ഒഡുവിലെ അഞ്ചേക്കർ സ്ഥലത്തിൽ 80  സെന്റ് സ്ഥലം ശ്മാശാന ഭൂമിയാണെന്ന് വ്യക്തമാണ്. എന്നാൽ ഇതിനു സമീപത്തെ ഒരു വ്യക്‌തി ഇവിടെ ശവദാഹം നടത്തുന്നത് തടയാൻ പോലീസ് സഹായം നേടുകയും വിവിധ തടസ്സങ്ങൾ ഉന്നയിക്കുകയും ചെയ്‌തു. ഇതിനെ തുടർന്ന് സംരക്ഷണ സമിതി ജില്ലാ കളക്ടർക്കും  എസ് സി എസ് ടി  മേധാവികൾക്കും പ്രധമനമന്ത്രിക്കും പരാതി സമർപ്പിക്കുകയും ഈ പരാതിയിൽ നടപടി എടുക്കുവാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ  നിന്നും  ജില്ലാ കളക്റ്ററോട്     പരാതി പരിശോധിച്ചു നടപടിയെടുക്കാൻ ആവശ്യപ്പെടുകയുണ്ടായി.  തുടർന്ന്   കലക്റ്റർ ശ്മാശാന ഭൂമി ഏറ്റെടുക്കാൻ പഞ്ചായത്തിനോട് 2021 ഒക്ടോബർ മാസത്തിൽ നിർദേശം നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ ജനങ്ങളാണ് ഒഡു ശ്മാശനത്തെ ആശ്രയിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് രണ്ടു കൊല്ലങ്ങൾക്കു  മുമ്പ് ആരിക്കാടി ശ്മാശാനത്തിനു ദഹിപ്പിക്കാനുള്ള ഉപകരണങ്ങൾ നൽകിയിരുന്നെങ്കിലും പ്രദേശത്തെ ചില വ്യക്തികളുടെ എതിർപ്പ് മൂലം ഉപയോഗിക്കാനാവാതെ നശിച്ചു കൊണ്ടിരിക്കുന്നു.

എന്നാൽ ശ്മാശാന ഭൂമിയും ചിലർ കയ്യേറ്റം നടത്തുകയും ഇതിലൂടെ സ്വകാര്യ വ്യക്തിയുടെ തിയുടെ സ്ഥലത്തേക്ക് വഴിവെട്ടുകയും ചെയ്തതായി സമിതി ഭാരവാഹികൾ ആരോപിച്ചു.

പാവപ്പെട്ട എസ് സി എസ് ടി  വിഭാഗക്കാർക്ക് വളരെ ഉപകരപ്പെടുന്ന ഈ ശ്‌മശാനം മൃതദേഹം ദഹിപ്പിക്കാനുള്ള    സൗകര്യമില്ലാത്തതിനാൽ കുമ്പള മുതൽ കളത്തൂർ വരെയുള്ള നിരവധി കുടുംബങ്ങൾ  പ്രയാസമനുഭവപ്പെടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ഇടപെടണമെന്നും കളക്ടറുടെ നിർദേശം പാലിച്ചു തുടർനടപടികൾ എടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് ഓഫീസ് മാർച്ചിന്

 രാമപ്പ മഞ്ചേശ്വർ, രഘുറാം ചത്രംപള്ള,  ജയരാമ ബംബ്രാണ,  സെക്രട്ടറി പത്മനാഭ കെ എന്നിവർ നേതൃത്വം നൽകി.





No comments