JHL

JHL

കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ കൊമേഴ്സ് ബാച്ച് ഉൽഘാടനം ചെയ്തു.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച കൊമേഴ്സ് ബാച്ചിൻ്റെ ഉൽഘാടനം എ കെ എം അഷ്റഫ്  എം എൽ എ നിർവ്വഹിച്ചു.
ചടങ്ങിൽ  എം എൽ എ ഫണ്ടിൽ നിന്നും സ്കൂളിന്  അനുവദിച്ച പത്ത് ലാപ്ടോപ്പുകൾ കൈമാറി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രായ  കൊഗ്ഗു, പ്രേമാവതി, പഞ്ചായത്തംഗം യൂസഫ് ഉളുവാർ ,കൃഷ്ണമൂർത്തി , രവി മാസ്റ്റർ,  എ കെ ആരിഫ് സംസാരിച്ചു. പ്രൻസിപ്പാൾ ദിവാകരൻ മാസ്റ്റർ സ്വാഗതവും പി ടി എ പ്രസിഡണ്ട് അഹ്മ്മദ് അലി കുമ്പള നന്ദിയും പറഞ്ഞു.




No comments