JHL

JHL

ഉപ്പളയിലെ പോക്സോ കേസ് : കുട്ടി മൊഴിമാറ്റിയത് ബാഹ്യ പ്രേരണ മൂലമെന്ന് ഇരയുടെ പിതാവ്

ഉപ്പള(www.truenewsmalayalam.com) : ഉപ്പളയിൽ അറുപത്തിയൊൻപതുകാരൻ പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പെൺകുട്ടി മൊഴിമാറ്റിയത് ബാഹ്യ പ്രേരണ മൂലമെന്ന് കുട്ടിയുടെ പിതാവ്. പോലീസിൽ നൽകിയ മൊഴിയിൽ നിന്നും വ്യത്യസ്തമായ മൊഴിയാണ് കുട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴിയായി പറഞ്ഞത്. കുട്ടിയെ ചിലർ സ്വാധീനിച്ചത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് പിതാവ് പറഞ്ഞു.പീഡിപ്പിച്ചതായി ആരോപിക്കപ്പെടുന്ന പിതാ മഹാന്റെ ബന്ധുക്കൾ സ്കൂളിൽ കുട്ടിയെ സന്ദർശിക്കാൻ ശ്രമിച്ചിരുന്നതായും ഇദ്ദേഹം ആരോപിച്ചു.  കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത് .

 കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒന്നര മാസം മുമ്പ് മഹമൂദ് ഹാജി എന്ന അറുപത്തി ഒൻപത്ത്കാരനെ പോക്‌സോ വകുപ്പുകൾ ചുമത്തി അറസ്റ്റു ചെയ്തിരുന്നു . ഡി വൈ എസ പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

പ്രതിയുമായി ബന്ധപ്പെട്ടവർ രാഷ്ട്രീയ സ്വാധീനം ചെലുത്തിയാണ് പുനരന്വേഷണത്തിനു കളമൊരുക്കിയതെന്നും പിതാവ് പറയുന്നു.

പോലീസ് സംഘം തന്റെ വീട്ടിലെത്തി കുട്ടിയുമായി സംസാരിക്കുകയും കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ആ സമയത്തൊന്നും പരാതിയിൽ പറഞ്ഞതിൽ നിന്നും കുട്ടി പുറകോട്ടു പോയിട്ടില്ല. തുടർന്ന് ജഡ്ജിയുടെ മുന്നിൽ ഹാജരാക്കുകയും കാസറഗോഡ് താലൂക്ക് ആശുപത്രിയിൽ കൗൺസിലിംഗ് നടത്തുകയും ചെയ്തു. ഇതിനായി മൂന്നു ദിവസത്തെ ക്ലാസ് കുട്ടിക്ക് നഷ്ടമായെന്നും സ്പോർട്സ് മേഖലയിൽ സജീവമായിരുന്ന കുട്ടിക്ക് സ്പോർട്സ് പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ഇത് കുട്ടിക്ക് മാനസികമായി പ്രയാസമുണ്ടാക്കി. ഇതിനിടെ കഴിഞ്ഞ ആറാം തീയതി തന്നെയും മകളെയും പോലീസ് ചൈൽഡ് വെൽഫെയർ ഓഫീസിലേക്ക് വിളിപ്പിക്കുകയും ചെയ്തു. അധികൃതർ കുട്ടിയോട് സംസാരിച്ചതിന് ശേഷം അവിടെ തന്നെ പിടിച്ചു വെക്കുകയായിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുക്കുന്നതായി അറിയിക്കുകയും ചെയ്തു. ബാലികയായ കുട്ടി ഈ സാഹചര്യത്തിൽ കഴിയേണ്ടിവരുന്നത് അവളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം തടസ്സപ്പെടുമെന്നും ഇദ്ദേഹം പറയുന്നു. മാനസികമായി കടുത്ത വേദനയിലാണ് താനെന്നും എത്രയും പെട്ടെന്ന്  മകളെ അധികൃതർ തന്റെ കൂടെ വിടണമെന്നും ഈ ആവശ്യം ഉന്നയിച്ചും പോലീസ് അധികൃതരുടെ ശിശു വിരുദ്ധ നിലപാടിനെതിരെയും തൻ മുഖ്യമന്ത്രി അടക്കമുള്ള ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നരമാസം മുമ്പാണ് ഈ സംഭവവുമായി ബന്ധപെട്ടു പരാതി നൽകുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഒന്നര വർഷത്തോളമായി പിരിഞ്ഞാണ് ജീവിക്കുന്നത്. അന്ന് മുതൽ മാതാവ്  സ്വന്തം പിതാവിന്റെ കൂടെയാണ് താസിച്ചുവരുന്നത്.   എന്നാൽ പീഡനത്തിനിരയായെന്നു പറയപ്പെടുന്ന പെൺകുട്ടിയുടെ മുതിർന്ന സഹോദരങ്ങൾ പിതാവിന്റെയും കൂടെ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. തുടർന്നാണ് ഇളയ മകളെയും തന്റെ കൂടെ താമസിപ്പിച്ചു തുടങ്ങിയത്. ഈ സമയത്ത് മാതാവിന്റെ പിതാവ് തന്നെ ശാരീരികമായി പീഡിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്നാണത്രെ ഇയാൾ പരാതിയുമായി മുന്നോട്ടു വന്നത്. ഇയാളും മുൻ ഭാര്യയുമായി സ്വർണാഭരണവുമായ ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണയിലാണ്.

No comments