JHL

JHL

കൊറഗജ്ജ വേഷത്തിൽ വരൻ; വ്യാപക പ്രതിഷേധം, പൊലീസ് കേസെടുത്തു

കുമ്പള(www.truenewsmalayalam.com) : വരനെ ഹിന്ദുമത വിശ്വാസികളുടെ ആരാധനാമൂർത്തിയായ സ്വാമി കൊറജ്ജയുടെ വേഷത്തിൽ ആനയിച്ചത് വ്യാപക പ്രതിഷേധത്തിനു വഴിയൊരുക്കി.

വരനും കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു.

          ഉപ്പള ബേക്കൂറിൽ നിന്ന് കർണാടക വിട്ള സാലത്തൂരിലെ വധു ഗൃഹത്തിലേക്കാണ് വരന്റെ സുഹൃത്തുക്കൾ കേട്ടുകേൾവി പോലുമില്ലാത്ത പ്രാകൃത രീതിയിൽ വരനെ ആനയിച്ച് കൊണ്ടുപോയത്. മുഖത്തും മറ്റും കരിപൂശി പാളത്തൊപ്പിയണിയിച്ച് കീറി മുഷിഞ്ഞ വേഷത്തിലായിരുന്നു വരനെത്തിയത്. തികച്ചും തമാശയ്ക്കു ചെയ്ത പ്രച്ഛന്ന വേഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് കളി കാര്യമായത്. വീഡിയോ കണ്ട നിരവധിയാളുകൾ പ്രതിഷേധവുമായി രംഗത്തെത്തി. പല പള്ളികളിലും വെള്ളിയാഴ്ച ജുമ നിസ്കാരത്തിന് ശേഷം ഖതീബുമാർ സംഭവത്തെ അപലപിച്ചു കൊണ്ട് പ്രഭാഷണം നടത്തി. 

 വരന്റെ വീട് ഉപ്പള ബേക്കൂറിലാണ്. വീട് തങ്ങളുടെ മഹല്ലിലാണെങ്കിലും മഹല്ലംഗങ്ങളായ ആരും ഈ പ്രവർത്തിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും സംഭവം തങ്ങൾക്ക് നാണക്കേടുണ്ടാക്കിയെന്നും പ്രദേശത്തെ സാമൂഹിക മാധ്യമ കൂട്ടായ്മ അറിയിച്ചു.

       അതിനിടെ വി എച്ച് പിയുടെ നേതൃത്വത്തിൽ വധു ഗൃഹമായ

ബണ്ട്വാൾ കോൾനാട് സ്വദേശി അസീസിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.  മകളുടെ വരാനായ ഉപ്പള സ്വദേശി ഉമറുല്ല ബാഷിത് എന്നയാൾക്കെതിരെ ബണ്ട്വാൾ പൊലീസ് കേസെടുത്തു.

"സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ഞാൻ കണ്ടു, ഞങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നു, വിഷയം പോലീസ് വകുപ്പിനെയും അറിയിച്ചിട്ടുണ്ട്" എന്ന് ഡികെ ജില്ലാ ദളിത് സേവാ സമിതി സ്ഥാപക പ്രസിഡന്റ് സേസപ്പ ബെദ്രക്കാട് ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചു.

സംഭവത്തെ ബിജെപി എംഎൽഎ രാജേഷ് നായിക് അപലപിച്ചു. തുളുനാട്ടിലെ ദൈവാരാധനയെ പരിഹസിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു.

ഇതിനിടെ ബണ്ട്വാൾ താലൂക്കിലെ കടമ്പ്, വിട്ടൽ പഡ്‌നൂർ സ്വദേശി ചേതൻ എന്ന 27കാരൻ ബാഷിത്തിനെതിരെ വിട്ടൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

     ജനുവരി ആറിന് രാത്രി 10 മണിയോടെ അസീസിന്റെ മകളുടെ വിവാഹം കഴിഞ്ഞ് വരൻ ഉമറുല്ല ബാഷിത്ത് ഹിന്ദു ദൈവമായ കൊറഗജ്ജയുടെ വേഷം ധരിച്ച് വധുവിന്റെ വീട്ടിലെത്തിയപ്പോൾ സുഹൃത്തുക്കളും ചേർന്ന് അപമര്യാദയായി നൃത്തം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

"സമൂഹത്തിലെ സമാധാനം തകർക്കാൻ ശ്രമിച്ചുകൊണ്ട്, നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ അസ്വാരസ്യം ഉണ്ടാക്കും, അതിനാൽ, വരനും വധുവിന്റെ കുടുംബാംഗങ്ങൾക്കും എതിരെ ശരിയായ നിയമനടപടി സ്വീകരിക്കണം."പരാതിക്കാരൻ പറഞ്ഞു.

ബണ്ട്വാൾ ബിജെപി എസ്‌സി മോർച്ച പ്രസിഡന്റ് കേശവ ദൈപാലയും അസീസിനെതിരെ 'ജാതി അധിക്ഷേപം' ആരോപിച്ച് വിട്ടൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രവീഷ് ഷെട്ടി, കൊളന്തൗ മഹാശക്തികേന്ദ്ര പ്രസിഡന്റ് ശിവപ്രസാദ് ഷെട്ടി, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് അജ്ജിബെട്ടു, നേതാക്കളായ പുഷ്പരാജ് ചൗട്ട, ലോഹിത് കേളഗിന അഗരി, നാഗേഷ് ഷെട്ടി കൊടങ്കൈ, അഭിഷേക് റായ്, വിനോദ് പട്‌ല, ആനന്ദ് പൂജാരി അൽ മാവ, കൃഷ്ണ പ്രസാദ് മാവ് രമേഷ് ഷെട്ടി കരാജെ, മനോജ് തുടങ്ങിയവർ പങ്കെടുത്തു.

ഐപിസി 153 എ, 295 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

No comments