JHL

JHL

മംഗൽപ്പാടി പഞ്ചായത്തിലെ അനാസ്ഥ; സമരത്തിനൊരുങ്ങി നാട്ടുകാർ

ഉപ്പള(www.truenewsmalayalam.com) : മംഗൽപാടി പഞ്ചായത്ത് ബായർ റോഡ്കൈകമ്പയിലെ   കെ ജി എൻ അപ്പാർട്ട്മെൻറ്ൽ കഴിഞ്ഞ കുറേ വർഷങ്ങളായി മാലിന്യങ്ങൾ സമീപപ്രദേശത്തെ വീട്ടു വളപിലേക്ക് വലിച്ചെറിയുകയും മലിനജലം റോഡരികിലെ വിടുകയും ചെയ്യുന്നു. അപ്പാർട്ട്മെൻറ് അധികൃതരോട് ഇത് നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരം ഉണ്ടാകാത്തതിനാ ൽ.ഫ്ലാറ്റ് അനുമതി നൽകിയ പഞ്ചായത്ത് അധികൃതരോട് രേഖാമൂലം തെളിവ് സഹിതം പരാതിനൽകുകയും. ഇത് വരെ ഒരു നടപടിയും ഇല്ലാതിരുന്നതിനാൽ താലൂക്ക് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരിക്കുയാണ് അധികൃതർതരുടെ ഭാഗത്ത് യാതൊരു നടപടിയും
സ്വികരികാത്തപക്ഷം.തെരുവിലേക്ക് സമരവുമായി പോകേണ്ട ഗതികേടിലാണ് നാട്ടുകാർ.

ഉപ്പളയിലെ പല ഫ്ലാറ്റുകളും നിയമങ്ങൾ കാറ്റിൽ പറത്തി ഉടമസ്ഥർ തോന്നുന്ന വിധം ഫ്ലാറ്റ് പണിയാൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ അടിയന്തരമായി സർവീസിൽനിന്ന് സസ്പെൻഡ് 

ചെയ്യുകയും നിയമത്തെ കാറ്റിൽ പറത്തി ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഉന്നയിച്ച് സമരരംഗത്തേക്ക് ഇറങ്ങുകയാണ് നാട്ടുകാർ ഒരു പഞ്ചായത്ത് ഭരണ കേന്ദ്രം ഭരണകേന്ദ്രം എന്നതിനെക്കാൾ മംഗൽപാടി പഞ്ചായത്തിൽ നിന്ന് ജനങ്ങൾക്ക് ഉപകാരം കിട്ടിയില്ലെങ്കിലും ഉപദ്രവം ചെയ്യരുത് എന്നാണ് നാട്ടുകാരുടെ അപേക്ഷ.

ഫ്ലാറ്റുകളിൽ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങൾ ദുർഗന്ധം സഹിച്ച് രോഗങ്ങൾ അടിമപ്പെടുന്ന ഒരു ദുർഗതി യിലാണ് ഇവിടുത്തെ നാട്ടുകാർ.





No comments