JHL

JHL

ആള്‍ താമസമില്ലാത്ത പറമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്ന കർണ്ണാടക മദ്യം കാസർഗോഡ് എക്സൈസ് സംഘം പിടികൂടി.

ബദിയടുക്ക(www.truenewsmalayalam.com) : ആള്‍ താമസമില്ലാത്ത പറമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്ന കർണ്ണാടക മദ്യം കാസർഗോഡ് എക്സൈസ് സംഘം പിടികൂടി.

മാന്യ കാര്‍മാറിലെ ആളോഴിഞ്ഞ പറമ്പില്‍ കുറ്റിക്കാട്ടിൽ 9കാര്‍ഡ് ബോര്‍ഡ് ബോക്സുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 180മില്ലിയുടെ 432കുപ്പി മദ്യം.

കാസര്‍കോട് സര്‍ക്കിള്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി എസ് ഐസക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

എന്നാല്‍ ഇതിന്റെ ഉടമയെ കണ്ടെത്താനായിട്ടില്ലെന്നും പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

 അതേ സമയം കാര്‍മാര്‍, പട്ടാജെ, മാന്യ, ഗോളിയടുക്ക, ശാന്തിപ്പള്ളം, നീര്‍ച്ചാല്‍, ബദിയടുക്ക ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ണ്ണാടക മദ്യം, ബിയര്‍ വില്‍പ്പന സജീവമായതായും മുന്‍ അബ്കാരി കേസുകളിലെ പ്രതികളാണ് മദ്യക്കടത്തിന് പിന്നിലെന്നും എക്സൈസ് അധികൃതര്‍ക്ക് സൂചന ലഭിച്ചതായാണ് വിവരം.

 പ്രിവന്‍റിവ് ഓഫീസര്‍ സി.കെ.വി സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മഹേഷ്, പി.പ്രഭാകരന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.





No comments