JHL

JHL

350 ലീറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍.

ബദിയടുക്ക(www.truenewsmalayalam.com) : 350 ലീറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍. ഉക്കിനടുക്കക്ക് സമീപം കങ്കിലയിലെ സുരേഷ്(35) എന്നയാളാണ് അറസ്റ്റിലായത്.

 ബദിയടുക്ക എക്സൈസ് റെയ്ഞ്ച് അധികൃതര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിവന്‍റിവ് ഓഫീസര്‍മാരായ പ്രമോദ്, എം.കെ.രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാടന്‍ ചാരായം ഉണ്ടാക്കാനായി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്.

 ആള്‍താമസമില്ലാത്ത പഴയ വീടിനകത്ത് ഫൈബര്‍ ട്രമുകളിലും അല്യുമിനിയം പാത്രങ്ങളിലും സൂക്ഷിച്ച നിലയിലായിരുന്ന  350 ലീറ്റര്‍ വാഷ് സംഘം [നശിപ്പിച്ചു.

സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മഞ്ചുനാഥ ആള്‍വ, ജോണ്‍സണ്‍, വനിത സി ഇ ഒ ഹരിശ്രി, ഡ്രൈവര്‍ വിജയന്‍ എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments