JHL

JHL

കുമ്പള ഗ്രാമപഞ്ചായത്തിൻ്റെ കൈതാങ്ങ്; ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം തുടങ്ങി.

കുമ്പള(www.truenewsmalayalam.com) : കുമ്പള ഗ്രാമപഞ്ചായത്തിന്റെ കൈതാങ്ങ്  സഹായമായി ക്ഷയരോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം തുടങ്ങി.

പഞ്ചായത്തിലെ ക്ഷയരോഗത്തിന് മരുന്ന് കഴിക്കുന്ന 23രോഗികൾക്കാണ് പോഷകാഹാരം നൽകുന്നത്.
രോഗിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാനും,പാവപ്പെട്ടരോഗിയുടെ കുടുംബം പട്ടിണിയിലാവാതെ നോക്കാനും ഇതുമൂലം സാധിക്കും.

പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി ആരിക്കാടി പി.എച്ചിസി ആണ് പരിപാടി നടപ്പിലാക്കുന്നത്.

ഒരു ലക്ഷം രൂപ ഇതിനായി ചെലവഴിക്കുന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് മെഡിക്കൽ ഓഫീസർ ഡോ: സ്മിത പ്രഭാകരൻ പിള്ളയ്ക്ക് ഭക്ഷ്യ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് നാസർമൊഗ്രാൽ അദ്ധ്യക്ഷം വഹിച്ചു.

പഞ്ചായത്ത്മെമ്പർ അൻവർ ഹുസൈൻ ,ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ്,ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ,പി.എച്ച് എൻ സുജാത എന്നിവർ പ്രസംഗിച്ചു.





No comments