JHL

JHL

കൈകമ്പ വെടിവെപ്പ്, പ്രതി പിടിയിൽ.

ഉപ്പള(www.truenewsmalayalam.com) : ഒന്നര വർഷം മുമ്പ് കൈക്കമ്പയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതി പിടിയിൽ.
ഉപ്പള സ്വദേശി കുട്ടുഅമ്മി എന്ന അമീറി(47)നെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.

 ഒന്നരവര്‍ഷംമുമ്പ് രാത്രി എട്ടുമണിക്ക് കൈക്കമ്പ ദേശീയപാതയില്‍ വെച്ചാണ് രണ്ടുസംഘങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ തലങ്ങും വിലങ്ങും വെടിവെപ്പ് നടത്തിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിനെ തുടർന്ന് പ്രതികളില്‍ ഒരാളായ അമീര്‍ ഒളിവില്‍ പോവുകയായിരുന്നു.





No comments