JHL

JHL

ഉപ്പളയിൽ കെ എസ്‌ ആര്‍ ടി സി ബസിനു നേരെ കല്ലേറ്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.

ഉപ്പള(www.truenewsmalayalam.com) : സൈഡ്‌ കൊടുക്കാത്തതിന്റെ പേരില്‍ കര്‍ണ്ണാടക കെ എസ്‌ ആര്‍ ടി സി ബസിനു നേരെ കല്ലെറിഞ്ഞ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.

 കട്ടത്തടുക്ക, വികാസ്‌ നഗറിലെ മുനീര്‍(30) ആണ്‌ മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്‌.ഇയാളുടെ ഓട്ടോയും കസ്റ്റഡിയിലെടുത്തു.ഈ മാസം രണ്ടിന്‌ ഉപ്പള ഗേറ്റിലാണ്‌ കേസിനാസ്‌പദമായ സംഭവം.

 കാസര്‍കോട്‌ ഭാഗത്തേക്ക്‌ വരികയായിരുന്നു ബസ്‌. ഇതിനിടയില്‍ എത്തിയ മൂന്നു പേര്‍ കല്ലെറിഞ്ഞു ബസിന്റെ സൈഡ്‌ ഗ്ലാസ്‌ തകര്‍ത്തുവെന്നാണ്‌ കേസ്‌.

 ബസ്‌ ഡ്രൈവര്‍ രാമപ്പ എല്ലപ്പ നല്‍കിയ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിനാണ്‌ പൊലീസ്‌ കേസെടുത്തത്‌.





No comments