JHL

JHL

സെർവർ തകരാറ്; റേഷൻ വിതരണ കേന്ദ്രങ്ങൾ പണിമുടക്കി

കുമ്പള(www.truenewsmalayalam.com) : സെർവർ തകരാറുകളെത്തുടർന്ന് സംസ്ഥാനത്തുടനീളം റേഷൻ വിതരണം താറുമാറായി. ഇതിനെത്തുടർന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് റേഷൻ കടകൾ പണിമുടക്കി. ജനുവരി എട്ടു മുതലാണ് സർവ്വർ തകരാറിനെത്തുടർന്ന് ശരിയായ വിധത്തിൽ റേഷൻ വിതരണം ചെയ്യാൻ കഴിയാതായതെന്ന് റേഷൻ കടയുടമകൾ പറയുന്നു.
കട തുറന്നയുടനെ ഇ- പോസ് മെഷീൻ പ്രവർത്തിച്ചു തുടങ്ങുന്നുണ്ടെങ്കിലും ക്രമേണ നെറ്റ് കണക്ഷൻ ലഭ്യമാകാതെ വിതരണം മുടങ്ങുകയാണത്രെ. പ്രശ്നത്തെത്തുടർന്ന് സംസ്ഥാനത്തെ ആയിരക്കണക്കിന് ഉപഭോക്താക്കൾ റേഷൻ ലഭിക്കാതെ ദുരിതമനുഭവിച്ചതായി റേഷൻ കടയുടമകൾ പറയുന്നു. ഐഡിയ, ബി എസ് എൻ എൽ കമ്പനികളുടെ നെറ്റ് വർക്കാണത്രെ ഇ- പോസ് സംവിധാനങ്ങൾക്ക് പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇവയുടെ സർവ്വറുകൾ പ്രവർത്തിക്കുന്നത് ഹൈദരാബാദിലാണ്.

 കഴിഞ്ഞ മൂന്നു ദിവസമായി റേഷൻ വിതരണം സാധ്യമാകാത്തതിനാലാണ് വിതരണക്കാരുടെ സംഘടനയായ എ കെ ആർ ആർ ഡി എ യുടെ ആഹ്വാന പ്രകാരം ചൊവ്വാഴ്ച റേഷൻ കടകൾ പണിമുടക്കിയത്.





No comments