JHL

JHL

പ്രഥമ ഒളിമ്പിക് ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; കിരീടംചൂടി മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ്.

മൊഗ്രാൽ(www.truenewsmalayalam.com) : ഒളിമ്പിക് അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഫുട്ബോൾ അസോസിയേഷൻ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ സംഘടിപ്പിച്ച ഒളിമ്പിക് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൊഗ്രാൽ സ്പോർട്ടിങ് ക്ലബ്ബിന് കിരീടം.

ഫൈനലിൽ ഉദുമ ബാജിയോ ഫാൻസ്‌ ക്ലബ്ബിനെയാണ് മൊഗ്രാൽ സ്പോർട്ടിങ് ക്ലബ്  ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.
ചാമ്പ്യൻഷിപ്പിലെ മികച്ച കളിക്കാരനായി  മിറാക്കിൽ കമ്പാറിലെ മുഹമ്മദ് അഫ്താബും, ഗോൾ കീപ്പറായി മൊഗ്രാലിലെ ഷിജുവും, ഡിഫന്ററായി ഉടമയുടെ കെ.ബി.അബിനും, ഫോർവേഡായി ഉദുമയിലെ ഗോകുലും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച കളിക്കാരൻ മൊഗ്രാലിലെ സജീറാണ്. കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി.അനിൽകുമാർ ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് വീരമണി ചെറുവത്തൂർ അധ്യക്ഷത വഹിച്ചു.
 സെക്രട്ടറി ടി.കെ.എം.റഫീഖ്, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി.വി.ബാലൻ, വിജയ് മോഹൻ, ആർ.പ്രതീപ് കുമാർ, രാജൻ എടാട്ടുമ്മൽ, സിദ്ദീഖ് ചക്കര, സി.വി.ഷാജി, ടി.വി.ഗോപാലകൃഷ്ണൻ, ലത്തീഫ് പെരിയ, സി.സുരേഷൻ, കെ.കെ.സൈനുദ്ദീൻ, കെ.വി.ഗോപാലൻ, കബീർ കമ്പാർ, പ്രസീത് ഉദുമ, ടി.വി.കുഞ്ഞിരാമൻ, വി.പി.പി. സംസാരിച്ചു.




No comments