JHL

JHL

മംഗളൂരുവിൽ വരനെ കൊറഗജ്ജ വേഷത്തിൽ ആനയിച്ച സംഭവം; രണ്ടു പേർ പിടിയിൽ.

ബണ്ട്വാൾ(www.truenewsmalayalam.com) : മംഗളൂരുവിൽ വരനെ കൊറഗജ്ജ വേഷത്തിൽ ആനയിച്ച സംഭവം; രണ്ടു പേർ പിടിയിൽ.
മംഗൽപാടി സ്വദേശി അഹമ്മദ് മുജിതാബ് (28), ബായാർപടവ് സ്വദേശി മൊയ്തീൻ മുനീഷ് (19) എന്നിവരെയാണ് വിട്ടൽ പോലീസ് അറസ്റ്റു ചെയ്തത്.

അടുത്തിടെ നടന്ന ഒരു വിവാഹച്ചടങ്ങിൽ, വരൻ വധുവിന്റെ വീട്ടിൽ വന്നതിനു ശേഷം മുഖത്ത് കറുത്ത നിറം പൂശി കൊറഗജ്ജയുടേത് പോലെയുള്ള വേഷം ധരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.





No comments