JHL

JHL

നിധി തേടി കിടപ്പുമുറിയിൽ 15 അടി താഴ്ച്ചയിൽ കുഴി; രണ്ടു പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : നിധി തേടി കിടപ്പുമുറിയിൽ 15 അടി താഴ്ച്ചയിൽ കുഴി; രണ്ടു പേർ പിടിയിൽ. എം ആർ ഗണേശ് (25), സഹായിയും ദുർമന്ത്രവാദിയുമായ ഉടുപ്പി പടുബിദ്രി ഹച്ചിനടുക്ക സ്വദേശിയായ ബി കെ സിദ്ദീഖ് (45) എന്നിവരാണ് അറസ്റ്റിലായത്.
കുടക് ജില്ലയിൽ സിദ്ധാപുരം ചെന്നയ്യനകോട്ട ഹൊളമല ഗ്രാമത്തിലാണ് സംഭവം. രാത്രിയിലെ ശബ്ദവും വെളിച്ചവും ശ്രദ്ധയിൽ പെട്ട അയൽവാസികളാണ് പോലീസിൽ വിവരമറിയിച്ചത്.

കിടപ്പുമുറിയിൽ 15 അടി താഴ്ചയിൽ ഗർത്തം ഇതിനകം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. തന്റെ വീട്ടിനടിയിൽ നിധിയുണ്ടെന്ന് വിശ്വസിക്കുകയും, തുടർന്ന്  കേരളത്തിലും കർണാടകയിലും മന്ത്രവാദികളേയും ജ്യോത്സ്യരേയും തേടിക്കണ്ടുപിടിച്ച് കിടപ്പുമുറി കുഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

പകൽ വിശ്രമവും രാത്രി ജോലിയുമായിരുന്നു. വീടിന്റെ മറ്റൊരു മുറിയിലാണ് മണ്ണ് കൂട്ടിയിട്ടിരുന്നത്.

അയൽവാസികളുടെ വിവരത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച ജില്ല ക്രൈം ഇൻഫർമേഷൻ ബ്യൂറോ ഇൻസ്പെക്ടർ ഐ പി മെഡപ്പ, മടിക്കേരി സർകിൾ ഇൻസ്പെക്ടർ പി വി വെങ്കടേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വീട്ടിൽ കുഴിച്ച കുഴി കണ്ടെത്തിയത്.

 അടിത്തറയിലെ ആഘാതം കാരണം ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് വീട്.





No comments