JHL

JHL

സി.എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ക്ക് ത്വാഹിര്‍ തങ്ങള്‍ സ്മാരക അവാര്‍ഡ്

പുത്തിഗെ(www.truenewsmalayalam.com) : ജിസിസി രാഷ്ട്രങ്ങളിലെ കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ മൂന്നാമത് ത്വാഹിര്‍ തങ്ങള്‍ മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മുഹിമ്മാത്ത് ഉപാധ്യാക്ഷനുമായ സി.എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്ററെയാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.
മുഹിമ്മാത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് നല്‍കിയ പിന്തുണയും പുത്തിഗെയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ കാഴ്ച വെച്ച് മികച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സി.എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്ററെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.

പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന ചടങ്ങില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അവാര്‍ഡ് പ്രഖ്യാപനം നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് രണ്ടാം വാരം മുഹിമ്മാത്തില്‍ നടക്കുന്ന ത്വാഹിര്‍ തങ്ങള്‍ ഉറൂസില്‍ വെച്ച് സി.എന്‍ മാസ്റ്റര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.

ശേണിയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച സി.എന്‍ മാസ്റ്റര്‍ കഠിന പ്രയത്‌നത്തിലൂടെ അധ്യാപന മേഖലയില്‍ എത്തുകയും ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നീണ്ട മുപ്പത് വര്‍ഷം  സേവനം ചെയ്യുകയും ചെയ്തു. 2002 ല്‍ ഊജാര്‍ ഉളുവാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച ശേഷം മുഹിമ്മാത്ത് സ്‌കൂള്‍ മാനേജറായും സേവനം ചെയ്തു

മുഹിമ്മാത്തിന് പുറമെ എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് സംഘടനകളുടെ ജില്ല സോണ്‍ ഭാരവാഹിയായി സേവനമനുഷ്ഠിച്ചു.

 ഇപ്പോള്‍ കുമ്പള സോണ്‍ വൈസ് പ്രസിഡന്റാണ്. മുഹിമ്മാത്ത് മഹല്ല്, രിഫാഈ നഗര്‍ മഹല്ല് പ്രസിഡന്റാണ്. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫറിന്റെ പിതാവും എസ്.വൈ.എസ് സംസ്ഥാന സാമൂഹികം സെക്രട്ടറി ബഷീര്‍ പുളിക്കൂറിന്റെ ഭാര്യ പിതാവുമാണ് സി.എൻ മാസ്റ്റർ.

മികച്ച സംഘാടകൻ കൂടിയായ അദ്ധേഹം ആദ്യകാലത്ത് അധ്യാപകരുടെ അവകാശ പോരാട്ടത്തിനായി സമരം നയിച്ച് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്..  കട്ടത്തടുക്ക വികാസ് നഗറിലാണ് താമസം.





No comments