JHL

JHL

എയിംസ്: സെക്ര​​േട്ടറിയറ്റ് പ്രതിഷേധ ജ്വാല 19ന്.

കാസർകോട്​(www.truenewsmalayalam.com) : കേരള സർക്കാർ കേന്ദ്രത്തിനു നൽകിയ നിർദേശത്തിൽ ജില്ലയുടെ പേരും ചേർക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മേയ് 19 ന് സെക്ര​ട്ടറിയറ്റ് സമരം നടത്തും.

 രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. കേന്ദ്രം കേരളത്തിന് എയിംസ് അനുവദിക്കുമെന്നിരിക്കെ കാസർകോടി‍ൻെറ പേര് ഉൾപ്പെടുത്താൻ തയാറാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം കടുപ്പിക്കാൻ എയിംസ് ജനകീയ കൂട്ടായ്മ തീരുമാനിച്ചത്. ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും നിസ്സംഗത കൈവെടിഞ്ഞ് എയിംസിനുവേണ്ടി വാദിക്കണമെന്ന് ജനകീയ കൂട്ടായ്മ അഭ്യർഥിച്ചു.

 എയിംസ് ജില്ലക്ക്​ ലഭിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ പങ്ക് നിർണായകമാണെന്ന് യോഗം വിലയിരുത്തി. എൻഡോസൾഫാൻ ദുരിതം വിതച്ച മണ്ണിൽ രോഗത്തെ കുറിച്ച് പഠിക്കാനും ഗവേഷണം നടത്താനും എയിംസ് അനിവാര്യമാണെന്നും അതനുവദിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

 രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളോടും ജനപ്രതിനിധികളോടും ഒന്നിച്ചിരുന്ന് ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കാൻ അഭ്യർഥിക്കും. ബുധനാഴ്ച കാസർകോട്​ ചേരുന്ന വിപുലമായ യോഗത്തിൽ വെച്ച് അനുബന്ധ പരിപാടികൾ ആസൂത്രണം ചെയ്യും.

 എയിംസ് ജനകീയ കൂട്ടായ്മ ജനറൽ ബോഡി യോഗം മേയ് 30 ന് ചേരും. കെ.ജെ സജി അധ്യക്ഷത വഹിച്ചു. ഗണേശൻ അരമങ്ങാനം, താജുദ്ദീൻ പടിഞ്ഞാറ്, ഫറീന കോട്ടപ്പുറം, ഷുക്കൂർ കണാജെ, ജംഷീദ് പാലക്കുന്ന്, ശ്രീനാഥ്ശശി, സലീം ചൗക്കി, റെജി കരിന്തളം, കെ.വി. മുകുന്ദകുമാർ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.


No comments