30 നോമ്പുമെടുത്ത ഈ കുട്ടികളുടെ പെരുന്നാൾ ആഘോഷത്തിന് തിളക്കമേറെ.
മൊഗ്രാൽ(www.truenewsmalayalam.com) : 11വയസ്സിന് താഴെ പ്രായം. 30 നോമ്പുമെടുത്ത ഈ ചങ്ങാതികൂട്ടത്തിന്റെ പെരുന്നാൾ ആഘോഷത്തിന് തിളക്കമേറെയാണ്.
മൊഗ്രാൽ മൈമൂൻ നഗറിലെ ഇബ്രാഹിം ബാത്തിഷാ മദ്രസയിലെ 7കുട്ടികളാണ് 30നോമ്പ് എടുത്ത് മാതൃകയായത്.
മൊഗ്രാൽ ദേശീയവേദി പ്രവർത്തകൻ മുഹമ്മദ്‌കുഞ്ഞിയുടെ മകൻ മിർഷാ മർജാൻ, ഇബ്രാഹിമിന്റെ മകൻ ശാമിൽ, റസ്സാഖിന്റെ മകൻ മുഹമ്മദ് അനീസ്, ഹമീദിന്റെ മകൻ അഫ്രാസ്, ഖാദറിന്റെ മകൻ മുഹമ്മദ് ഹുസൈൻ, അലി അക്ബറിന്റെ മകൻ മുഹമ്മദ് ഫാരിസ്, ഹമീദിന്റെ മകൻ അഹമ്മദ് സിനാൻ എന്നിവരാണ് ഈ ചങ്ങാതികൂട്ടത്തിലെ അംഗങ്ങൾ.
Post a Comment