JHL

JHL

ഉപ്പള ടൗണിൽ 200 മീറ്റർ എലിവേറ്റഡ്‌ ഹൈവേ ; ഉപ്പള ടൗൺ വിഭജിക്കപ്പെടുന്നത്‌ ഒഴിവാകും


 കാസർകോട്‌ദേശീയപാത വികസനത്തിൻെറ ഭാഗമായി ഉപ്പള ടൗണിൽ 200 മീറ്റർ ആകാശപാത (എലിവേറ്റഡ്‌ ഹൈവേ) നിർമിക്കും. ആറുവരിയായാണ്‌ പാത നിർമാണം. ഇതോടെ ഉപ്പള ടൗൺ വിഭജിക്കപ്പെടുന്നത്‌ ഒഴിവാകും. 

ആകാശപാതക്ക്‌ താഴെ സർവീസ്‌ റോഡുണ്ടാകും. ജനങ്ങൾക്ക്‌ ഇപ്പോഴുള്ളത്‌ പോലെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാം. ഇല്ലെങ്കിൽ ഉപ്പള ബസ്‌സ്‌റ്റാൻഡിലേക്കും മറ്റുമുള്ള പ്രവേശനം അസാധ്യമാകുമായിരുന്നു. ഉപ്പള ടൗണിൽ മേൽപ്പാലം വേണമെന്ന്‌ ആവശ്യമുയർന്നിരുന്നു. ആകാശപാതക്ക്‌ ദേശീയപാത അതോറിറ്റി അംഗീകാരം നൽകി. 

. തലപ്പാടി ചെങ്കള റീച്ചിൽ ബന്തിയോട്‌, ഹൊസങ്കടി എന്നിവിടങ്ങളിൽ മേൽപ്പാത വേണമെന്ന നിർദേശമുണ്ട്‌. 20 സ്ഥലങ്ങളിൽ അടിപ്പാത വേണമെന്നും ആവശ്യമുണ്ട്‌.

No comments