JHL

JHL

പുതു തലമുറയെ വാർത്തെടുക്കുന്ന ഗുരുനാഥന്മാരെ ആദരവോടെ സ്മരിച്ച് ദേശീയ അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി ഗുരു സംഗമം സംഘടിപ്പിച്ചു.

 

മൊഗ്രാൽ. ഇശൽ ഗ്രാമത്തിൽ വിദ്യാഭ്യാസപുരോഗതിക്ക് അധ്യാപകർ നൽകി വരുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്ന് ദേശീയ അധ്യാപക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി, മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഗുരു സംഗമം അഭിപ്രായപ്പെട്ടു.


 അധ്യാപന ജീവിതത്തിൽ സമ്മാനിച്ച രസകരമായ അനുഭൂതിയും, വിദ്യാർത്ഥികളിൽ ഉണ്ടാക്കിയ പരിവർത്തനവും ഗുരു സംഗമത്തിൽ പങ്കെടുത്ത 25ഓളം അധ്യാപകർ വിവരിച്ചു. ചടങ്ങ് മൊഗ്രാൽ ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപിക സ്മിത കെടി ഉദ്ഘാടനം ചെയ്തു. റിട്ടയേഡ് ഹെഡ് മാസ്റ്റർ എം മാഹിൻ വിഷയമവതരിപ്പിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,പി ടി എ പ്രസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, മുഖ്യാതിഥികളായി സംബന്ധിച്ചു. ദേശീയവേദി പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.


 ചടങ്ങിൽ സാഹിത്യ വേദി ജില്ലാ പ്രസിഡണ്ട്‌ പത്മ നാഭൻ ബ്ലാത്തൂർ, ഡോ :ഇസ്മായിൽ, താജുദ്ദീൻ മൊഗ്രാൽ,ഹമീദ് പെർവാട്, അധ്യാപകരായ ലത്തീഫ് ഉളുവാർ, ഖലീൽ കുമ്പള,ഷംസുദ്ദീൻ മൊഗ്രാൽ പുത്തൂർ, അബ്ദുൽ ഖാദർ എൻ എ, മുഹമ്മദ് ശിഹാബ് എ, , മുഹമ്മദ് കുഞ്ഞി കെ, മോഹൻ മാസ്റ്റർ, മുകുന്ദൻ മാഷ്, ,സെമീമ പി എ, ഫർസാന കെ, റഷീദ കെ, സൈനബ സി കെ, റിയാസ് പേരാൽ, ഫാത്തിമത്ത് സുഹ്‌റ, നഫീസത്ത് ലുബ്‌ന, ഫാത്തിമത്ത് മാജിദ, ഷമീമ യാസ്മിൻ, മിസ്‌രിയ പി എം, സഫീദ പി, സഫ, റംസീന എ, നൗഫൽ കെ ഇ, നസീബ എം കെ, ഹസീറ, ഷബ്‌ന,ഹബീബ്, സി എം ഹംസ, റഷീദ് തവക്കൽ, അഷ്‌റഫ്‌ പെർവാഡ്, മുഹമ്മദ് അബ്ക്കോ, വിജയകുമാർ, എം എ മൂസ, എം എച് അബ്ദുൽഖാദർ, പി എം മുഹമ്മദ്, എം എ ഇക്ബാൽ, മുഹമ്മദ് അഷ്‌റഫ്‌ സാഹിബ്‌ തുടങ്ങിയവർ സംബന്ധിച്ചു.എം എം റഹ്മാൻ നന്ദി പറഞ്ഞു.


ഫോട്ടോ: അധ്യാപക ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച ഗുരു സംഗമം മൊഗ്രാൽ ജിവിഎച്ച്എസ്എസ് പ്രധാനാധ്യാപക സ്മിത കെ ടി ഉദ്ഘാടനം ചെയ്യുന്നു.

No comments