JHL

JHL

സർവൈശ്വര്യപൂജയും മഹാധന്വന്തരി ഹോമവും നടത്തി.


കാസർകോട്  മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ വിവേകാനന്ദ നഗർ മാതാ അമൃതാനന്ദ മയി മഠത്തിൽ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി പൂജനീയ സ്വാമി അമൃത കൃപാനന്ദപുരി, കാസറഗോഡ് മഠാധിപതി ബ്രഹ്മചാരി വേദ്യവേദാമൃത ചൈതന്യ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടോത്തര അർച്ചന,മാനസ പൂജ, സത്സംഗമവും മഹാധന്വന്തരി ഹോമവും ഭജനയും മംഗളാരതിയും ശാന്തി മന്ത്രവു മുണ്ടായി. 

ഭക്തർ പൂജാ ദ്രവ്യം ഹോമകുണ്ഠ സമർപ്പണം നടത്തി.തുടർന്ന് പ്രസാദവിതരണവും അമൃതഭോജനവുംനടന്നു.

ആയിരത്തോളം പേർ പങ്കെടുത്തു.

No comments