JHL

JHL

"ഇസ്‌ലാം പീഡിതന്റെ കരച്ചിലല്ല , വിമോചന ത്തിന്റെ പുതുലോക ഭാവനയാണ് " എസ് ഐ ഒ


കുമ്പള : ഇസ്‌ലാം പീഡിതന്റെ കരച്ചിലല്ല , വിമോചന ത്തിന്റെ പുതുലോക ഭാവനയാണ്. അതിനെ അടിച്ചമർത്തി ഇല്ലാതാക്കാൻ സംഘ് പരിവാർ ക്രരൂരതക്ക് സാധ്യമല്ലെന്ന് എസ് ഐ ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ പറഞ്ഞു. 

'ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന' എന്ന പ്രമേയവുമായി സ്റ്റുഡന്റസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി കുമ്പളയിൽ നടന്ന ഏരിയാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


എസ് ഐ ഒ കുമ്പള ഏരിയാ പ്രെസിഡന്റ് അമാൻ മഞ്ചേശ്വരം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ സി അബ്ദുറഹീം മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‍ലാമി ജില്ലാ സമിതി അംഗം സാദിഖ് പടന്ന, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രെട്ടറി അദ്‌നാൻ മഞ്ചേശ്വരം,  

ജമാഅത്തെ ഇസ്‍ലാമി വനിതാ വിഭാഗം കുമ്പള ഏരിയാ സെക്രെട്ടറി സഹീറ അബ്ദുല്ലത്തീഫ്, ജി ഐ ഒ ഏരിയാ സെക്രെട്ടറി ജാസ്മിൻ പെർള തുടങ്ങിയവർ പ്രസംഗിച്ചു. ജമാഅത്തെ ഇസ്‍ലാമി കുമ്പള ഏരിയാ പ്രെസിഡന്റ് പി എസ് അബ്ദുല്ലക്കുഞ്ഞി സമാപനവും സഹലാൻ ഉപ്പള ഖിറാഅത്തും നടത്തി .

No comments