JHL

JHL

കാടുമൂടിയ റെയിൽപ്പാളം:ശുചീകരണ പ്രവർത്തനം തുടങ്ങി.


മൊഗ്രാൽ. മൊഗ്രാൽ നാങ്കി മുതൽ കൊപ്പളം വരെയുള്ള റെയിൽവേ ഇരട്ടപ്പാതയുടെ ഇടയിലും, ഇരു ഭാഗങ്ങളിലുമായി കാട് വളർന്നത് മൂലം പാളം മുറിച്ചു കടക്കുന്നവർ അപകടഭീഷണിയിലായ സാഹചര്യത്തിൽ റെയിൽവേ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി.


തുടക്കം എന്ന നിലയിൽ റെയിൽ ഇരട്ടപ്പാതയുടെ ഇരു വശങ്ങളിലുമുള്ള കാടുകളാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ശുചീകരിക്കുന്നത്.പാതയുടെ നടുവിലുള്ള പുൽ കാടുകൾ ഗ്രാസ് കർട്ടർ ഉപയോഗിച്ച് പിന്നീട് നീക്കം ചെയ്യുമെന്ന് റെയിൽവേ അധിക്രതർ പറയുന്നു.


 സ്കൂൾ,മദ്രസ വിദ്യാർത്ഥികളടക്കം നൂറുകണക്കിനാളുകളാണ് ദിവസേന നാങ്കി, കൊപ്പളം പടിഞ്ഞാറ് പ്രദേശത്തുനിന്നും റെയിൽപാളം മുറിച്ച് കടന്നു മൊഗ്രാൽ ഗവഃ സ്കൂളിലേക്കും, ടൗ ണിലേക്കും പോകുന്നത്. പാളം കാട്മൂടി കിടക്കുന്നതിനാൽ ട്രെയിൻ വരുന്നത് കാണാൻ സാധിക്കാത്തത് പ്രദേശവാസികളും, രക്ഷിതാക്കളും ആശങ്കപ്പെടുന്നതായി പത്ര മാധ്യമങ്ങളിൽ വർത്തയായിരുന്നു. ഇതിനെ തുടർന്നാണ് റെയിൽവേയുടെ നടപടി.

No comments