JHL

JHL

കനത്ത മഴക്ക് സാധ്യത; കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട്.ജാഗ്രത പാലിക്കാൻ നിർദേശം


തിരുവനന്തപുരം(True News, Aug 9,2020) : കാസറഗോഡ് ജില്ലയിൽ അടുത്ത ഇരുപത്തിനാലു മണിക്കൂറിൽ കനത്ത മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വിഭാഗം അതിതീവ്രമഴ പ്രവചിച്ചിരിക്കുന്നതിനാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാസറഗോഡിന്
പുറമെ ആലപ്പുഴ, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റ് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്..
ഓഗസ്റ്റ് ഒന്‍പതാം തിയതി ആലപ്പുഴ, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കാസര്‍കോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണെന്നും കെ.എസ്.ഡി.എം.എ. അറിയിച്ചിട്ടുണ്ട്

No comments