JHL

JHL

ഭാര്യയെയും മകളെയും സൗദിയിൽ ഉപേക്ഷിച്ച് കാമുകിയുടെ കൂടെ മുംബൈക്ക് ഒളിച്ചോടി. ഭാര്യയെ ഫെയ്‌സ്‌ബുക്കിലൂടെ മുതാലാഖ് ചൊല്ലി ; യുവാവ് അറസ്റ്റിൽ


ഉഡുപ്പി (True News, Aug 9, 2020): ഭാര്യയെയും മകളെയും സൗദിയിൽ ഉപേക്ഷിച്ച് കാമുകിയുടെ കൂടെ മുംബൈക്ക് ഒളിച്ചോടിയ ശേഷം ഭാര്യയെ ഫെയ്‌സ്‌ബുക്കിലൂടെ മുതാലാഖ് ചൊല്ലിയ  യുവാവ് ഉഡുപ്പിയിൽ അറസ്റിലായി. ഉഡുപ്പി ശിർവ സ്വദേശി ഷെയ്ഖ് മുഹമ്മദ് സലിം (38) ആണ് അറസ്റ്റിലായത്. ഭാര്യ സപ്‌നാസിന്റെ പരാതിയിലാണ് അറസ്റ്റ്.  സൗദി അറബിയയിലെ ദമാമിൽ ഭാര്യയും കുട്ടിയുമായും കഴിഞ്ഞു വരികയായിരുന്ന സലിം 2019 ഒക്ടോബർ 3 നു ഇവരെ സൗദി അറേബിയയിൽ ഉപേക്ഷിച്ച് കാമുകിയുടെ കൂടെ മുംബൈയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് മുംബയിൽ നിന്ന് സപ്‌നാസിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെ ശബ്ദ സന്ദേശമായി മുതാലാഖ് മുത്തലാഖ് ചൊല്ലുകയായിരുന്നു .. ഉർവ പോലീസിൽ സഫ്‌നാസ് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ മുംബയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സലീമിനെ ഉറവ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ പതിനാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.


No comments