JHL

JHL

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.1715 പേര്‍ക്ക് രോഗമുക്തി. ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 73


കാസർഗോഡ് / തിരുവനന്തപുരം (True News,Aug 8,2020):    സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 1715 പേര്‍ക്ക് രോഗമുക്തി നാലുപേരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട് നേടി.മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കാസറഗോഡ് ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം 73
സംസ്ഥാനത്ത്സ മ്പര്‍ക്കത്തിലൂടെ 1,216 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 92 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തുനിന്ന് വന്ന 60 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍നിന്നു വന്ന 108 പേര്‍ക്കും 30 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 
കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക് 
തിരുവനന്തപുരം 485 കൊല്ലം 41 പത്തനംതിട്ട 38 ഇടുക്കി 41 ആലപ്പുഴ169 കോട്ടയം 15 എറണാകുളം 101 തൃശൂർ 64 പാലക്കാട് 39 കോഴിക്കോട് 173 കണ്ണൂർ 57 മലപ്പുറം 114 കാസർകോട് 73 വയനാട് 10. 


No comments