JHL

JHL

കാണാതായ പെൺകുട്ടിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി


കാഞ്ഞങ്ങാട്(True News, Aug 9, 2020):  ഇന്നലെ വൈകിട്ട് കാണാതായ പെണ്‍കുട്ടിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ കാഞ്ഞിരത്തടി തോട്ടില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകൾ ശ്രീലക്ഷ്മി നാരായണൻ്റെ (26) മൃതദേഹമാണ് കൊട്ടോടിപുഴയിൽ ചേരുന്ന ചുളിളക്കര ചാലിങ്കാൽ തോട്ടിൽ കണ്ടെത്തിയത്.കാണാതായ പെണ്‍കുട്ടി വെള്ളത്തില്‍ വീണതാണെന്ന് സംശയത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍ എന്നിവര്‍ ഇന്നലെ രാത്രി വൈകിട്ട് തുടങ്ങിയ തിരച്ചില്‍ രാത്രി 10 മണിയോടെ നിര്‍ത്തിയിരുന്നു, തുടര്‍ന്ന് ഇന്ന് രാവിലെ തുടങ്ങിയ തിരച്ചിലിലാണ് വീടിന് സമീപം കാഞ്ഞിരത്തടി തോട്ടില്‍ നിന്ന് മൃതദേഹം കിട്ടിയത്. പൂടംകല്ലിലെ കരിച്ചേരി നാരായണന്‍-സി.രമണി ദമ്പതികളുടെ മകളാണ് ഗുജറാത്തില്‍ എംഎസ് സി വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി. സഹോദരന്‍: ശ്രീഹരി

No comments