ഇന്ന് സംസ്ഥാനത്ത് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസറഗോഡ് ജില്ലയിൽ 66 പേർക്ക് പുതുതായി കോവിഡ്
കാസറഗോഡ് /തിരുവനന്തപുരം(True News, Aug 3,2020): സംസ്ഥാനത്ത് കോവിഡ് കണക്കിൽ നേരിയ കുറവ്. ഇന്ന് സംസ്ഥാനത്ത് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി ആയിരത്തിനു മുകളിൽ കേസുകൾ റീപ്പോർട്ട് ചെയ്തു വന്നിരുന്നു.
കോവിഡ് അവലോകന യോഗത്തിന് ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗബാധ സംബന്ധിച്ച ഇന്നത്തെ കണക്കുകള്‍ വിശദീകരിച്ചത്. 815 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 40. വിദേശത്തു നിന്നു വന്നവർ 55, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 85
രണ്ടു മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്(68), ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍(52) എന്നിവരാണ് മരിച്ചത്. 801 പേർക്ക് രോഗ മുക്തി ലഭിച്ചിട്ടുണ്ട്
കാസറഗോഡ് ജില്ലയിൽ 66 പേർക്ക് പുതുതായി രോഗം. രീകരിച്ചു.ജില്ലയിൽ ഇന്ന് 50 പേർ രോഗ മുക്തരായി
സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം- 205 എറണാകുളം-106, ആലപ്പുഴ-101, തൃശ്ശൂര്‍-85 മലപ്പുറം-85, പാലക്കാട്-59, കൊല്ലം-57, കണ്ണൂര്‍-37, പത്തനംതിട്ട-36, കോട്ടയം-35 കോഴിക്കോട്-33, വയനാട്-31, ഇടുക്കി-26 എന്നിങ്ങനെയാണ്
നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം-253, കൊല്ലം-40, പത്തനംതിട്ട-59, ആലപ്പുഴ-50, കോട്ടയം-55, ഇടുക്കി-54, എറണാകുളം-38, തൃശ്ശൂര്‍-52, പാലക്കാട്-67, മലപ്പുറം-38, കോഴിക്കോട്- 26, വയനാട്-8, കണ്ണൂര്‍-25
Post a Comment