JHL

JHL

ഐഫോണുകളും ഐപാഡുകളും സ്വർണം ഒളിപ്പിച്ച വാച്ചുകളുമായി മൂന്നു കാസറഗോഡ് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ


കണ്ണൂര്‍(True News, Aug 3,2020):ഐഫോണുകളും  ഐപാഡുകളും സ്വർണം ഒളിപ്പിച്ച വാച്ചുകളുമായി മൂന്നു കാസറഗോഡ് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽ. രണ്ടു വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവർ പിടിയിലായത്.   
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശികളായ ജബീര്‍, ജസീര്‍ എന്നിവറിൽനിന്നു 16 ആപ്പിള്‍ ഐ ഫോണും 12 ഐപോഡുകളുമായി കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അബ്ദുല്‍ഖയ്യൂമും കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഖയ്യൂം. വാച്ചിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 83.5 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ആദ്യമായാണ് വാച്ചിനുള്ളില്‍ കടത്തിയ സ്വര്‍ണം പിടികൂടുന്നത്

No comments