JHL

JHL

ബായാർ കനിയാലയിൽ കുടുംബത്തിലെ നാലംഗങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി ; യുവാവിനെ നാട്ടുകാർ കീഴ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു

മഞ്ചേശ്വരം(True News 3 July 2020): കനിയാലയിൽ കുടുംബത്തിലെ നാലംഗങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി.  . ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ ഒരു കുടുംംബത്തിലെ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുുമാണ് കൊല്ലപ്പെട്ടത്. പ്രതിയെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപിച്ചു.
  സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. അയൽ വാസിയും ബന്ധുവും കൂടിയായ  ഉദയയാണ് പൊലീസ് പിടിയിലുള്ളത്. തിങ്കളാഴ്ച സന്ധ്യയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം.

നേരത്തെ യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. വഴിതര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

No comments