JHL

JHL

വിവാഹ മരണാനന്തര ചടങ്ങുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രം നടത്തണം


കാസർകോട് (True News, Aug 4,2020): കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ ഓരോ വാർഡിലും നടക്കുന്ന കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റ് ചടങ്ങുകൾ എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ മാത്രം നടത്തണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. ജില്ലയിലെ ത്രിതല പഞ്ചായത്ത്, മുൻസിപ്പൽ ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കടകൾ അടപ്പിക്കുമ്പോൾ പ്രദേശത്തെ വ്യാപാരികളുമായി ആശയവിനിമയം നടത്തി ജനാധിപത്യപരമായി മാത്രമേ തീരുമാനം എടുക്കാവൂ. കർണാടകയിൽനിന്ന് പഴം, പച്ചക്കറി എന്നിവയുമായി വരുന്ന വാഹനങ്ങൾ കടന്നുപോകുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ ആവശ്യമായ ക്രമീകരണം നടത്തണം.

 

No comments