JHL

JHL

സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ എസ്ഇയു അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.



കാസറഗോഡ് (True News, Aug4,2020):സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ  ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ എസ് ഇ യു അംഗങ്ങളുടെ മക്കളെ ഉപഹാരം നൽകി അനുമോദിച്ചു.
ഓൺലൈൻ വഴി നടന്ന അനുമോദന യോഗം എം.സി ഖമറുദ്ദീൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു .കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് നേടിയ മികച്ച വിജയത്തിന് തിളക്കമേറെയുണ്ടെന്ന് എം എൽ എ പറഞ്ഞു.
SEU ജില്ലാ പ്രസിഡന്റ് അബ്ദുൽ സലീം ടി അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി.
USS നേടിയ പ്രണവ് നീലകണ്ഠൻ, SSLC പരീക്ഷയിൽ ഫുൾ A+ നേടിയ നഹല നാസർ നങ്ങാരത്ത് , ഫാത്തിമത്ത് സുമാന മദനി, ഹയർ സെക്കണ്ടറി പരീക്ഷയിൽ ഫുൾ A+ നേടിയ ഷിഫാന മൊയ്‌തീൻ കുഞ്ഞി, ഷൈമ ഹാരിസ് മാളിക, SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച അൻസാഫ് അഹ്മദ് ലീം, ഫാത്തിമാബീവി അബ്ബാസ്  എന്നിവരെയാണ് അനുമോദിച്ചത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഒ.എം ഷഫീഖ്, ടി.കെ അൻവർ , എക്സി അംഗം നൗഫൽ നെക്രാജെ, ജില്ലാ ഭാരവാഹികളായ കെ.എൻ.പി മുഹമ്മദലി, ആസിയമ്മ.ഇ എ, സിദ്ദീഖ് എ.ജി , ശിഹാബ് ഒ.എം, അഷ്‌റഫ് കല്ലിങ്കാൽ,മൊയ്‌തീൻ കുഞ്ഞി.ബി പ്രസംഗിച്ചു. തുടർന്ന് അനുമോദനം ഏറ്റുവാങ്ങിയ പ്രതിഭകൾ മറുപടി പ്രസംഗം നടത്തി.
ജന.സെക്രട്ടറി എ അബ്ദുൽ റഹ്മാൻ സ്വാഗതവും ട്രഷറർ സിയാദ് പി നന്ദിയും പറഞ്ഞു.


No comments