JHL

JHL

രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചു പ്രിയങ്ക ഗാന്ധിയും; കോൺഗ്രസ് നിലപാടിൽ ന്യൂനപക്ഷങ്ങൾക്ക് പ്രതിഷേധം


ന്യൂഡല്‍ഹി (True News, Aug 4,2020)രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ചു പ്രിയങ്ക ഗാന്ധിയും രംഗത്ത്. ശ്രീരാമനെയും ക്ഷേത്ര നിർമ്മാണത്തെയും പ്രകീർത്തിച്ച് പ്രിയങ്ക ട്വിറ്ററിലാണ് രംഗത്തെത്തിയത്. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു. ധൈര്യവും, ത്യാഗവും, പ്രതിബദ്ധതയുമാണ് രാമന്‍. രാമന്‍ എല്ലാവര്‍ക്കുമൊപ്പമാണെന്നും പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്കാ പ്രിയങ്കാ ഗാന്ധി. നേരത്തെ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും,കോണ്‍ഗ്രസ് നേതാവായ മനീഷ് തിവാരിയും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചിരുന്നു.
നേരത്തെ കേരളത്തിൽ നിന്നുള്ള എം പി കെ മുരളീധരൻ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായി രംഗത്തെത്തിയിരുന്നു. 
എന്നാൽ ടി എൻ പ്രതാപൻ എം പി മുരളീധരനെതിരെ രംഗത്തു വന്നിരുന്നു. രാമക്ഷേത്ര അജണ്ടയുള്ളവർക്ക് കോൺഗ്രസിൽ സ്ഥാനമില്ലെന്ന് പ്രതാപൻ ഫേസ് ബുക്കിൽ കുറിച്ചു 
അതിനിടെ കോൺഗ്രസ് നേതാക്കളുടെ നിലപാടിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രത്യേകിച്ചും മുസ്ലിം വിഭാഗത്തിനിടയിൽ കടുത്ത എതിർപ്പ്. കേരളത്തിൽ യു ഡി എഫ് ഘടക കക്ഷിയായ മുസ്ലിം ലീഗ് കോൺഗ്രസിന്റെ നിലപാടിനെ തുടർന്ന് ധർമ്മസങ്കടത്തിലായി.

No comments