JHL

JHL

ഉപ്പളയിൽ ഇന്നും കോവിഡ് മരണം; ഇതോടെ ജില്ലയിൽ കോവിഡ് മരണം പത്തായി




പ്പള (True News, Aug 3,2020) ഉപ്പളയിൽ ഇന്നും കോവിഡ് മരണം. ഉപ്പള ശാരദ നഗറിലെ വിനോദ് കുമാറാണ് (46) മരിച്ചത്. ഉപ്പളയിലെ സുന്ദര സാലിയാന്റെയും രാധ സാലിയാന്റെയും മകനാണ് വിനോദ് കുമാര്‍. ഭാര്യ ബബിത. ഒരു മകളുണ്ട്.    വൃക്കരോഗത്തെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. . കാസര്‍കോട് ജനറലാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.. 

No comments