JHL

JHL

ലൈഫ് ഭവന പദ്ധതി അപേക്ഷ:നിബന്ധനകൾ ലഘൂകരിച്ചു സമയ പരിധി നീട്ടണം:എം.സി ഖമറുദ്ധീൻ


ഉപ്പള (True News, Aug 9,2020):ലൈഫ് മിഷൻ പദ്ധതിക്കായുള്ള അപേക്ഷയോടൊപ്പം ആവശ്യപ്പെടുന്ന വരുമാന സർട്ടിഫിക്കറ്റും സ്വന്തമായി ഭൂമിയില്ലാത്തവർ വെക്കേണ്ട സ്വന്തമായി ഭൂമിയില്ല എന്ന് വിലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി കൊടുക്കുന്ന നോ ലാന്റ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഏൽപ്പിക്കണമെന്ന ആവശ്യം കോവിഡ്-19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തത്ക്കാലം ഒഴിവാക്കി ഹിയറിംഗ് സമയത്ത് ഹാജരാക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും പദ്ധതി അപേക്ഷ സ്വീകരിക്കാനുള്ള അവസാന തിയ്യതി ആഗസ്റ്റ്‌ 30വരെ നീട്ടിക്കൊടുക്കണമെന്നും എം.എൽ.എ എം.സി ഖമറുദ്ദിൻ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനോട് ആവശ്യപ്പെട്ടു.

കോവിഡ്-19 വ്യാപന കാരണം വില്ലേജ് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിമുള്ള നിയന്ത്രണങ്ങളും ലൈഫ് പല ഓഫീസുകളിലുള്ള ഉദ്യോഗസ്ഥരുടെ അഭാവവും മറ്റു കാരണങ്ങൾ കൊണ്ട് നോ ലാൻഡ് സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും ലഭ്യമാവാനുള്ള കാലതാമാസവും കോരിച്ചൊരിയുന്ന മഴയത്ത് സാമൂഹിക അകലം പാലിച്ചുള്ള വരി നിൽക്കലുമൊക്കെ ഗുണഭോക്താക്കളെ ദുരിതത്തിലാക്കുകയാണെന്നും അപേക്ഷകളുടെ തിരക്ക് മൂലം പല സമയങ്ങളിലും പദ്ധതിയുടെ സൈറ്റ് സ്ലോ ആവുന്നതും രജിസ്‌ട്രേഷൻ സമയത്ത് ഓടിപി നമ്പറിന് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.

No comments