JHL

JHL

ഓൺലൈൻ സര്‍വ്വകക്ഷിയോഗം : ഉപതെരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം


തിരുവനന്തപുരം(True News 11.09.2020): ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം .ഓണ്‍ലൈന്‍ വഴിയാണ് യോഗം നടന്നത്. ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മൂന്നര മാസത്തേക്കുള്ള തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ അന്തസത്തയ്ക്ക് നിരക്കാത്തതാണ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കും. കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനുള്ള സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബി.ജെ.പി ഒഴികെ ബാക്കി എല്ലാവരും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന സര്‍വകക്ഷി യോഗത്തിന്‍റെ ആവശ്യം സ്വാഗതാര്‍ഹമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. സര്‍വകക്ഷി യോഗത്തിന്‍റേത് നല്ല തീരുമാനമാണ്. കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചാല്‍ ഇക്കാര്യം അറിയിക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു.

No comments