JHL

JHL

ഗെയിൽ പൈപ്പ്‌ലൈൻ : ചന്ദ്രഗിരി പുഴയുടെ അടിത്തട്ടിൽ തുരങ്കം നിർമിക്കും


കാസറകോട്(True News Malayalam, 1 September): ഗെയ്ൽ പാചകവാതക പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായി ചന്ദ്രഗിരിപ്പുഴയ്ക്കടിയിലുണ്ടായ തടസ്സം നീക്കാനുള്ള പണി പുരോഗമിക്കുന്നു.


കരാറെടുത്ത എൻ.ആർ.പട്ടേൽ കമ്പനി ചെന്നൈയിൽ നിന്ന് എത്തിച്ച ത്രസ്റ്റർ മെഷീൻ ഉപയോഗിച്ചാണ് തടസ്സം നീക്കാനുള്ള ജോലികൾ നടത്തുന്നത്. ചന്ദ്രഗിരിപ്പുഴയുടെ അടിത്തട്ടിൽ 36 ഇഞ്ച് വ്യാസത്തിലുള്ള തുരങ്കം നിർമിച്ച് അതിലൂടെ 24 ഇഞ്ച് വ്യാസത്തിലുള്ള പൈപ്പാണ് കടത്തിവിടുന്നത്.

ബേവിഞ്ചയിൽ നിന്ന് ചട്ടഞ്ചാൽ തൈരയിലേക്കാണ് ഒന്നര കിലോമീറ്റര് ദൂരമുള്ള തുരങ്കം നിർമിക്കുന്നത്. തുരങ്ക നിർമാണം പെട്ടെന്ന് തന്നെ പൂർത്തിയാക്കാമെന്നാണ് എഞ്ചിനീയർമാരുടെ കണക്കുകൂട്ടൽ.

No comments