JHL

JHL

കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കാസര്‍കോട് (True News 9.9.2020): കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി  മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.ടാറ്റ ഗ്രൂപ്പ് ആണ് നിർമാണ പ്രവർത്തനം ചെയ്തത്. കോവിഡ്  പരിചരണത്തിന് ശേഷം മറ്റു ആവശ്യത്തിന് ആശുപത്രി വിട്ടു നൽകും എന്നാണ് പ്രതീക്ഷിക്കുന്നത്. 
കോവിഡ് രോഗികളുടെ ചികിത്സക്കും പരിചരണത്തിനും ടാറ്റാ പ്രൊജക്ട് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ച കോവിഡ് ആശുപത്രി കെട്ടിട സമുച്ചയ കൈമാറ്റ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നുച്ചയ്ക്ക് തെക്കില്‍ കോവിഡ് ആശുപത്രി സമുച്ചയത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചത്. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. 
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് ഡി.ജി.എം ഗോപിനാഥ റെഡ്ഡി ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബുവിന് താക്കോല്‍ കൈമാറി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.മുഖ്യാതിഥിയായി. എം.എല്‍.എമാര്‍ അടക്കമുള്ളവര്‍ സംബന്ധിച്ചു. ടാറ്റാ പ്രൊജക്ട് ലിമിറ്റഡ് അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് ആന്റണി പി.എല്‍. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് നന്ദിയും പറഞ്ഞു.

No comments