JHL

JHL

എയിംസ് : പോരാട്ടത്തിൽ പിന്നോട്ടില്ല, കാസർഗോഡ് ജനകീയകൂട്ടായ്മ മൂന്നാംഘട്ട പ്രക്ഷോഭത്തിലേക്ക്.


കുമ്പള (True News 9.9.2020): കേന്ദ്ര സർക്കാരിന്റെ  നിയന്ത്രണത്തിലുള്ള ലോകോത്തര ആരോഗ്യ സംവിധാനമായ "എയിംസ്' കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സൂചന നൽകി കാസർഗോഡ് ജനകീയകൂട്ടായ്മ മൂന്നാംഘട്ട സമരപരിപാടികൾക്ക് രൂപം നൽകി.

        സമര പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരുലക്ഷം ഒപ്പുകൾ ശേഖരിച്ചു മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഈ മാസം 15ന് ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി ഒപ്പ് ശേഖരണത്തിന് തുടക്കംകുറിക്കും. സന്നദ്ധസംഘടനകളുടെയും, വ്യാപാരികളുടെയും സഹകരണത്തോടെ ജനകീയകൂട്ടായ്മ ഒപ്പ് ശേഖരണം നടത്തും.

                                

രണ്ടു പതിറ്റാണ്ടിലധികം കാലം നിശബ്ദ കൊലയാളി എൻഡോസൾഫാൻ തളിച്ചതിന്റെ  ഫലമായി സമാനതകളില്ലാത്ത ആധികളാണ് ജില്ലയെ ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്നത്. ഇത് തലമുറകളോളം  നീണ്ടുപോകുമെന്നതാണ് വിദഗ്ധാഭിപ്രായവും. ഇത്തരമൊരു സന്ദർഭത്തിൽ ഗവേഷണവും, പഠനവും, മതിയായ ചികിത്സയും നടത്താൻ പ്രാപ്തിയുള്ള എയിംസ് കാസർഗോഡ് തന്നെ സ്ഥാപിക്കണമെ ന്നതാണ് ജില്ലയുടെ മൊത്തത്തിലുള്ള ജനങ്ങളുടെ ആവശ്യം. ഇത് നേടിയെടുക്കുന്നതിനായിട്ടാണ് മൂന്നാംഘട്ട സമരപരിപാടികൾക്ക് ജനകീയകൂട്ടായ്മ നൽകിയിരിക്കുന്നത്.

       എയിംസ് കാസർഗോഡ് സ്ഥാപിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കണ്ടെത്തി സംസ്ഥാന  സർക്കാർ കേന്ദ്രത്തിന് റിപ്പോർട്ട് നൽകണം. കേന്ദ്രം ഇത് അംഗീകരിക്കുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കക്ഷിരാഷ്ട്രീയ, ജാതി മത ഭേദമന്യേ ഇതിനായി ജനങ്ങൾ സംഘടിക്കണം. ജില്ലയിലെ ജനപ്രതിനിധികൾ ഇതിനായി ശബ്ദമുയർത്തണം. ഈ ആവശ്യവുമായാണ് ഒരുലക്ഷം ഒപ്പുകൾ ശേഖരിച്ച് ജനകീയകൂട്ടായ്മ സംസ്ഥാന മുഖ്യമന്ത്രിക്ക്‌ സമർപ്പിക്കുന്നത്.

        ഇതുമായി ബന്ധപ്പെട്ട് കുമ്പള  വ്യാപാര ഭവനിൽ  കൂടിയാലോചനാ യോഗം ചേർന്നു. ജനകീയ കൂട്ടായ്മ പ്രതിനിധികളായ ഹംസ പാലക്കി, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സമര പരിപാടികളെ കുറിച്ച് വിവരിച്ചു.  വ്യാപാരി-വ്യവസായി  കുമ്പള  യൂണിറ്റ് പ്രസിഡണ്ട് ബി വിക്രം പൈ, ജനറൽസെക്രട്ടറി സത്താർ ആരിക്കാടി,ട്രസറർ അൻവർ സിറ്റി, ഹമീദ് കാവിൽ, അബ്ദുള്ള ഹിൽടോപ്, എം എം റഹ്മാൻ, ബി മമ്മൂഞ്ഞി, ശ തീശൻ  എസ്, അബ്ദുൽ ലത്തീഫ്, കെ പി മുഹമ്മദ് സ്മാർട്ട്‌, ഖാദർ റഹ്മാനിയ,എം എ മൂസ  എന്നിവർ സംബന്ധിച്ചു.ഒപ്പ് ശേഖരണത്തിന് ഭാഗമായി ഈ മാസം 15 ന് കുമ്പള, മൊഗ്രാൽ  ടൗണുകൾ കേന്ദ്രീകരിച്ച് ഒപ്പ് ശേഖരണം നടത്താനും കൂടിയാ ലോചനാ  യോഗം തീരുമാനിച്ചു.



No comments