ബി എം ഹനീഫ് നിര്യാതനായി
ബദിയടുക്ക True News ( 9.9.2020): ബദിയടുക്ക പഞ്ചായത്ത് വികസന കർമ്മസമിതി കണ്‍വീനര്‍ ബി.എം.ഹനീഫ(48) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം പതിവ് പോലെ അങ്ങാടിയിൽ സംസാരിച്ച് നിൽക്കവേ പെട്ടെന്ന് നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിച്ചിരുന്നു.അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.ഭാര്യ: സുബൈദ. മക്കൾ: തൗഫീഖ്, തൻഷീഫ്, സഫ, ജഹാൻ, മഹ്‌റൂഫ്. സഹോദരങ്ങൾ മുത്വലിബ്, അബ്ദുൽ കരീം, ഹാരിസ്, അബ്ദുസ്സലാം.പള്ളത്തടുക്ക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം ചെയ്തു.

Post a Comment