JHL

JHL

കുമ്പളയിൽ വൈദ്യുതി ബന്ധം താറുമാറായി, പുനഃസ്ഥാപിക്കാനാവാതെ കെ എസ് ഇ ബി.

കുമ്പള(True News 9.9.2020): ഞായറാഴ്ച രാത്രിയിലെ കാറ്റും മഴയിലും  താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാ വാതെ കുമ്പള കെഎസ്ഇബി. രണ്ടുദിവസമായി കുമ്പള കെഎസ്ഇബി സെക്ഷനിലെ വിവിധ പ്രദേശങ്ങൾ ഇരുട്ടിലാണ്. ഗാർഹിക  ഉപഭോക്താക്കളാണ് ഇതുമൂലം ഏറെ ദുരിതത്തിലായത്.
 മൊഗ്രാൽ പടിഞ്ഞാറ് പ്രദേശത്തെ വൈദ്യുതി തടസ്സം ഭാഗികമായി ഇന്നലെ രാത്രിയോടെ പുനസ്ഥാപിച്ചുവെങ്കിലും പ്രദേശത്തെ ചില ഭാഗങ്ങളിൽ ഇപ്പോഴും വൈദ്യുതി ബന്ധമില്ല. രാത്രി വൈകിയും നിരന്തരമായി നാട്ടുകാർ വൈദ്യുതി ഓഫീസിൽ  വിവരമറിയിച്ചിട്ടും വൈദ്യുതി പുനഃ  സ്ഥാപിക്കാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെ  ന്ന് പറയുന്നു.
 കുമ്പള സെക്ഷൻ  ഓഫീസിൽ പരാതിപെട്ടിട്ട്  കാര്യമില്ലെന്ന് മനസ്സിലാക്കിയ ഉപഭോക്താക്കൾ സംസ്ഥാന വൈദ്യുതി പരാതി സെല്ലിൽ പരാതിപ്പെട്ടിരിക്കുകയാണിപ്പോൾ.

No comments